വെംബ്‌ളി -തേന്‍പുഴ പാലത്തിനും റോഡിനും അഞ്ചു കോടി

കൂട്ടിക്കല്‍: കൂട്ടിക്കല്‍ പഞ്ചായത്തിലെ വെംബ്‌ളി -തേന്‍പുഴ പാലവും റോഡും നിര്‍മിക്കാന്‍ ബജറ്റില്‍ അഞ്ചുകോടിരൂപ അനുവദിച്ചു. ഈ ആവശ്യം ഉന്നയിച്ച് വെംബ്‌ളി ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ അന്‍പത് ദിവസമായി നടത്തിവന്ന സമരം ഇതേത്തുടര്‍ന്ന് അവസാനിപ്പിച്ചു.

യൂത്ത് ഫ്രണ്ട് (എം)കോട്ടയം ജില്ലാപ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍,കേരള കോണ്‍ഗ്രസ് (എം)കൂട്ടിക്കല്‍ മണ്ഡലം പ്രസിഡന്റ് ബിജോയി മുണ്ടുപാലം,വെംബ്‌ളി സമരസമിതി നേതാക്കന്മാരായ നവാസ് പുളിക്കല്‍,ജോയ്‌സ്,ജേക്കബ് കുര്യന്‍,സുരേഷ്,രാജമ്മ ബേബി,മോളി ഗോപി എന്നിവര്‍ ഇക്കാര്യം ആവശ്യപ്പെട്ട് കെ.എം. മാണി എം.എല്‍.എയ്ക്ക് നിവേദനവും നല്‍കിയിരുന്നു.