വെറും വയറ്റില്‍ കാപ്പിയോ ചായയോ കുടിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ്

ചില ഭക്ഷണങ്ങള്‍ വെറും വയറ്റില്‍ കഴിച്ചാല്‍ വിപരീതഫലം ആയിരിയ്ക്കും ചെയ്യുക. താല്‍ക്കാലികമായി വിശപ്പു ശമിച്ചു എന്നു തോന്നിയാലും നേരം കഴിയുന്തോറും ആരോഗ്യത്തെ അത് ബാധിയ്ക്കും.

തക്കാളി

തക്കാളി വിറ്റാമിനുകളുടെയും ആന്റി ഓക്സിഡന്ടുകളുടെയും ഉറവിടമാണ്.എന്നാല്‍ വെറും വയറ്റി കഴിച്ചാല്‍ ഇവ വയറ്റിലെ അസിടിക് മീഡിയത്തില്‍ ലയിയ്ക്കുകയും ഉദര രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.കഠിനമായ വയറുവേദനയാണ് ഫലം.പ്രത്യേകിച്ചും അള്‍സര്‍ പോലെയുള്ള രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഇത് വിഷമങ്ങള്‍ ഉണ്ടാക്കും.

സിട്രസ് ഫലങ്ങള്‍

ഓറഞ്ചു നാരങ്ങയും പോലെയുള്ളവ വെറും വയറ്റില്‍ കഴിയ്ക്കരുത്. കുടലിന്റെ പ്രവര്‍ത്തനത്തെ ബാധിച്ച് അസ്വസ്ഥതകള്‍ ഉണ്ടാക്കും. പകരം സ്ട്രോബറി,തണ്ണിമത്തന്‍,ആപ്പിള്‍ എന്നിവ കഴിയ്ക്കാം.

പേസ്ട്രി

യീസ്റ്റ് ചേര്‍ത്ത് പ്രോസസ് ചെയ്ത ഒന്നും തന്നെ രാവിലേ കഴിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്.വയറ്റില്‍ അത് അസ്വസ്ഥതകള്‍ ഉണ്ടാക്കും.

കാര്‍ബണേറ്റഡ് ഡ്രിങ്ക്സ്

ഇവ രാവിലെ ഒഴിവാക്ക്കുന്നതാണ് നല്ലത്. സോഡായില്‍ പോലും പഞ്ചസാര ചേര്‍ക്കുന്നുണ്ട്.കാന്‍സര്‍,ഡയബട്ടീസ്,കരള്‍ രോഗങ്ങള്‍ എന്നിവയ്ക്ക് ഇത് കാരണമാകും.സാധാരണ അളവിനേക്കാള്‍ ശരീരത്തിലെ ഷുഗര്‍ ലെവല്‍ ആറിരട്ടി വരെ കൂടാന്‍ ഇത് കാരണമാകും.

കാപ്പി/ചായ

രാവിലെ എണീറ്റാല്‍ ഒരു ചായയോ കാപ്പിയോ നിര്ബന്ധമുള്ളവരാണ് നല്ലൊരു ശതമാനം ആളുകളും. ചായയും കാപ്പിയും വയറ്റിലെ അസിടിക് സ്വഭാവം കൂട്ടുകയാണ് ചെയ്യുന്നത്.ഇത് ഛര്‍ദ്ദി,മലബന്ധം എന്നിവയ്ക്ക് കാരണമാകുന്നു.ഇത് പ്രോട്ടീന്‍ ദഹനത്തെ കുറയ്ക്കുന്നു. ഭാവിയില്‍ ആമാശയത്തില്‍ നീരും കാന്‍സര്‍ വരെയും ഉണ്ടാവാന്‍ കാരണമാകുന്നു.