വെളുത്തുള്ളിയുടെ വിശേഷങ്ങൾ

രോഗപ്രതിരോധ ശേഷി,മുലപ്പാൽ വർധന തുടങ്ങി വെളുത്തുള്ളിയുടെ വിശേഷങ്ങൾ അനവധിയാണ്. രോഗാണുക്കളെ തടയാൻ വെളുത്തുള്ളി കേമനാണ്. ഭക്ഷവിഷബാധയിൽ നിന്ന് ഒരു പരിധിവരെ രക്ഷനേടാനും വെളുത്തുള്ളി സഹായിക്കുന്നു. 100 ഗ്രാം വെളുത്തുള്ളിയിൽ 8.30 ഗ്രാം മാസ്യം, 30 ഗ്രാം കാത്സ്യം,1.3 ഗ്രാം ഇരുമ്പ്,13.മി.ഗ്രാം വിറ്റാമിൻ സി,145 കലോറി എന്നിവയടങ്ങിയിട്ടുണ്ട്.

കൊളസ്‌ട്രോളും രക്തസമ്മർദ്ദവും കുറയ്ക്കാൻ ഇവയ്ക്ക് കഴിവുണ്ട്. ഹൃദയാഘാതത്തിൽ നിന്നും വെളുത്തുള്ളി ശരീരത്തിന് സംരക്ഷണം നൽകുന്നു. വെളുത്തുള്ളിയിലുള്ള സൾഫർ അടങ്ങിയ വസ്തുക്കൾ രക്തകുഴലുകളിൽ തടസങ്ങളുണ്ടാകാതെ സംരക്ഷിക്കുകയും അതുവഴി ആർത്രോസ്‌ക്ളീറോസിസിനുള്ള സാധ്യത കുറക്കുകയും ചെയ്യും. പ്രതിദിനം വെളുത്തുള്ളി ഉപയോഗിച്ചാൽ ജലദോഷം ഉണ്ടാകാനുള്ള സാധ്യത കുറയും. തൊണ്ടയിലെ അണുബാധക്കും ഇത് നല്ല മരുന്നാണ്.