വെ​ച്ചൂ​ച്ചി​റ – ക​ന​ക​പ്പ​ലം റോ​ഡ് യാ​ത്ര​ക്കാ​രു​ടെ ന​ടു​വൊ​ടി​ക്കു​ന്നു

വെ​ച്ചൂ​ച്ചി​റ: വെ​ച്ചൂ​ച്ചി​റ – ക​ന​ക​പ്പ​ലം റോ​ഡി​ലെ യാ​ത്ര യാ​ത്ര​ക്കാ​രു​ടെ ന​ടു​വൊ​ടി​ക്കു​ന്നു. 15 ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ ദി​വ​സ​വും ക​ട​ന്നു​പോ​കു​ന്ന റോ​ഡാ​ണി​ത്. റോ​ഡി​ലെ വ​ൻ ഗ​ർ​ത്ത​ങ്ങ​ളി​ൽ വീ​ണ് വാ​ഹ​ന​ങ്ങ​ൾ​ക്കു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​ത് നി​ത്യ സം​ഭ​വ​മാ​യി​രി​ക്കു​ക​യാ​ണ്. ന​വോ​ദ​യ സ്കൂ​ൾ, പോ​ളി ടെ​ക്നി​ക്ക്, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ൾ, ഹൈ​സ്കൂ​ളു​ക​ൾ, ഗ​വ​ൺ​മെ​ന്‍റ് ഓ​ഫീ​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ദി​വ​സ​വും എ​ത്തു​ന്ന​വ​രു​ടെ യാ​ത്ര ഇ​തോ​ടെ ദു​രി​ത​മാ​യി​രി​ക്കു​ക​യാ​ണ്.

എ​രു​മേ​ലി​യി​ലെ​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള എ​ളു​പ്പ മാ​ർ​ഗ​മാ​ണ് ഈ ​റോ​ഡ്. കൂ​ടാ​തെ ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ പെ​രു​ന്തേ​ന​രു​വി, അ​ത്തി​ക്ക​യം, പെ​രു​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ഏ​റ്റ​വും എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​വു​ന്ന​തും ഈ ​റോ​ഡു വ​ഴി​യാ​ണ്. ശ​ബ​രി​മ​ല അ​നു​ബ​ന്ധ റോ​ഡി​ൽ​പ്പെ​ടു​ത്തി വീ​തി​കൂ​ട്ടി ടാ​ർ ചെ​യ്ത് റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​വാ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.