വെ​ളി​ച്ചം തേ​ടി ഇ​രു​ട്ടി​ലാ​യ പ​മ്പാ​വാ​ലി​യു​ടെ ജോ​സി​ന് നാ​ടി​ന്‍റെ കാ​രു​ണ്യ​വ​ർ​ഷം ഇ​ന്ന്

ക​ണ​മ​ല: ക​ഴി​ഞ്ഞ മ​ഹാ​പ്ര​ള​യ​ത്തി​ൽ വാ​ദ്യാ​മ​ല ജോ​സ് പ​മ്പാ ന​ദി​യി​ൽ മു​ങ്ങി ഒ​ഴു​കി മ​റ​യു​ന്ന​ത് ഒ​രി​ക്ക​ലും പ​മ്പാ​വാ​ലി​ക്ക് മ​റ​ക്കാ​നാ​വി​ല്ല. ന​ദി​യു​ടെ ന​ടു​വി​ൽ പൊ​ട്ടി വീ​ണ വൈ​ദ്യു​തി ക​മ്പി കൂ​ട്ടി​യോ​ജി​പ്പി​ച്ച് വെ​ളി​ച്ച​മെ​ത്തി​ക്കാ​ൻ നീ​ന്തി​യ ജോ​സ് ജീ​വ​നോ​ടെ​യി​ല്ല. പ്രാ​യ​മാ​യ അ​മ്മ​യും ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബം ജോ​സി​ന്‍റെ വി​യോ​ഗ​ത്തോ​ടെ അ​നാ​ഥ​മാ​യി. അ​ന്ന് ഇ​രു​ട്ടി​ലാ​യ​താ​ണ് ജോ​സി​ന്‍റെ കു​ടും​ബം. അ​വി​ടേ​ക്ക് സു​ര​ക്ഷി​ത​ത്വ​ത്തി​ന്‍റെ പ്ര​കാ​ശം പ​ര​ത്താ​ൻ ഇ​ന്ന് ഇ​റ​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.

കി​ട്ടു​ന്ന ഓ​രോ തു​ക​യും അ​വ​ർ ഇ​ന്ന് ചേ​ർ​ത്ത് വെ​ച്ച് ജോ​സി​ന്‍റെ കു​ടും​ബ​ത്തി​ന് ജീ​വി​തം സ​മ്മാ​നി​ക്കാ​ൻ ഒ​രു​മി​ക്കു​ക​യാ​ണ്. ഏ​ഴ് വാ​ർ​ഡു​ക​ളി​ൽ 35 സ്ക്വാ​ഡു​ക​ളി​ലാ​യി 400ൽ ​പ​രം പേ​രാ​ണ് ഇ​ന്ന് സു​മ​ന​സു​ക​ളെ തേ​ടി ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന് എ​ത്തു​ന്ന​ത്. ജ​ന​പ്ര​തി​നി​ധി​ക​ൾ വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ളോ​ടൊ​പ്പം മു​ക്കൂ​ട്ടു​ത​റ, എ​രു​മേ​ലി ടൗ​ണു​ക​ളി​ൽ നി​ധി​ശേ​ഖ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കും. കജോ​സി​ന്‍റെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​നും കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​വ​വും ഭാ​വി​യും സു​ര​ക്ഷി​ത​മാ​ക്കു​ക എ​ന്ന​താ​ണ് സ​ഹാ​യ​നി​ധി സ​മാ​ഹ​ര​ണ​ത്തി​ന്‍റെ ല​ക്ഷ്യം. ജ​ന​പ്ര​തി​നി​ധി​ക​ളും സാ​മു​ദാ​യി​ക പു​രോ​ഹി​ത​രും ഉ​ൾ​പ്പെ​ടു​ന്ന വി​പു​ല​മാ​യ ജ​ന​കീ​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ധ​ന​സ​മാ​ഹ​ര​ണം.