വേറിട്ട സമരപരിപാടിയുമായി; യൂത്ത്ഫ്രണ്ട് (എം)


a

പൊൻകുന്നം; നിരന്തരമായ  പെട്രോൾ ഡീസൽ വിലവർദ്ധനവിൽ  പ്രേതിഷേധിച്‌ യൂത്ത്‌ ഫ്രണ്ട്‌ (എം) പ്രവർത്തകർ ഉന്തുവണ്ടി തള്ളി പ്രതിഷേധം സംഘടിപ്പിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വില  വർധിക്കുവാൻ പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവ് കാരണമാവും. ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറക്കുമ്പോൾ പെട്രോളിയം കമ്പനികൾ ഇന്ത്യയിൽ വില കൂട്ടുന്ന നടപടി ജനവിരുദ്ധമാണെന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന സെക്രട്ടറി adv സുമേഷ്‌ ആൻഡ്രുസ് ഉത്‌ഘാടനം ചെയ്ത സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് രാഹുൽ ബി പിള്ള, ലാജി മടത്താനിക്കുന്നേൽ, ശ്രീകാന്ത് എസ് ബാബു, റിച്ചു സുരേഷ്, സാം വടശ്ശേരിൽ, ആൽഫിൻ ചാക്കോച്ചൻ എന്നിവർ പ്രേതിഷേധ സമരത്തിന് നേതൃത്വം നൽകി.