വേ​ന​ൽ ക​ന​ക്കു​ന്നു; അ​ഗ്നി​ബാ​ധ​യ്ക്കു സാ​ധ്യ​ത​യേ​റി

കാ​ഞ്ഞി​ര​പ്പ​ള്ളി: വേ​ന​ൽ ക​ന​ക്കു​ന്ന​തോ​ടെ റ​ബ​ര്‍ തോ​ട്ട​ങ്ങ​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും അ​ഗ്‌​നി​ബാ​ധ​യ്ക്ക് സാ​ധ്യ​ത​യേ​റി. അ​ശ്ര​ദ്ധ​മാ​യി വീ​ഴു​ന്ന ഒ​രു തീ​പ്പൊ​രി പോ​ലും ചി​ല​പ്പോ​ള്‍ ഏ​ക്ക​ര്‍​ക​ണ​ക്കി​ന് പ്ര​ദേ​ശ​മാ​ണ് ക​ത്തി​ചാ​മ്പ​ലാ​കാ​ൻ കാ​ര​ണ​മാ​കും.

പു​തു​കൃ​ഷി​ക്കാ​യും ക​പ്പ​ക്കാ​ലാ​യ്ക്കാ​യും കൃ​ഷി​യി​ടം തെ​ളി​ക്കു​ന്പോ​ൾ ക​രി​യി​ല​ക​ള്‍​ക്ക് തീ​യി​ടു​ന്ന പ​തി​വ് നാ​ട്ടി​ന്‍​പു​റ​ങ്ങ​ളി​ലു​ണ്ട്. ക​രി​യി​ല​ക​ള്‍​ക്കൊ​പ്പ​മു​ള്ള ഉ​ണ​ക്ക​ക​മ്പു​ക​ളി​ല്‍ പ​ട​രു​ന്ന തീ ​അ​ണ​യാ​തെ കി​ട​ന്നാ​ല്‍ വെ​യി​ല്‍ ക​ന​ക്കു​മ്പോ​ള്‍ ആ​ളി​പ്പ​ട​രാ​ന്‍ ഇ​ത് കാ​ര​ണ​മാ​കും.

ഉ​ണ​ങ്ങി​യ ഇ​ല​ക​ളും ചു​ള്ളി​ക്ക​മ്പു​ക​ളും വീ​ണ​ടി​യു​ന്ന​തും മ​ണ്ണി​ല്‍ ജ​ലാം​ശ​മി​ല്ലാ​താ​കു​ന്ന​തും ചൂ​ടു​വാ​യു പ്ര​വാ​ഹ​വു​മെ​ല്ലാം തീ​പി​ടി​ത്ത​ത്തി​നു​ള്ള സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു. ന​ട്ടു​ച്ച​യ്ക്കും മ​റ്റും ച​പ്പു​ച​വ​റു​ക​ള്‍ തീ​യി​ടു​ന്ന​തു​മൂ​ലം തീ ​അ​തി​വേ​ഗം കാ​റ്റി​നൊ​പ്പം ആ​ളി​പ്പ​ട​ര്‍​ന്ന് വ​ന്‍ നാ​ശ​മു​ണ്ടാ​ക്കും.

ഉ​ച്ച​യ്ക്ക് 12നും ​ര​ണ്ടി​നു​മി​ട​യി​ലു​ള്ള സ​മ​യ​ത്താ​ണ് തീ ​ഏ​റ്റ​വു​മ​ധി​കം ആ​ളി​പ്പ​ട​രു​ന്ന​തെ​ന്നാ​ണ് അ​ഗ്നി​ശ​മ​ന വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പ്. അ​ഗ്‌​നി​ശ​മ​ന സേ​ന എ​ത്തി​യാ​ല്‍ പോ​ലും തീ​പി​ടി​ത്തം ഉ​ണ്ടാ​കു​ന്ന മ​ല​നി​ര​ക​ളി​ലേ​ക്ക് വാ​ഹ​നം ക​യ​റി​ച്ചെ​ല്ലാ​ന്‍ വ​ഴി​യി​ല്ലാ​ത്ത​തി​നാ​ല്‍ നാ​ശ​ന​ഷ്ട​ത്തി​ന്‍റെ വ്യാ​പ്തി വ​ര്‍​ധി​ക്കു​ന്നു.

മ​ല​യോ​ര​മേ​ഖ​ല​ക​ളി​ലാ​ണ് തീ​പി​ടിത്ത സാ​ധ്യ​ത​യേ​റെ​യു​ള്ള​ത്. കൊ​ഴി​ഞ്ഞു വീ​ഴു​ന്ന റ​ബ​ര്‍ മ​ര​ങ്ങ​ളു​ടെ ഇ​ല ക​രി​ഞ്ഞു​ണ​ങ്ങി വേ​ഗ​ത്തി​ല്‍ തീ​പ​ട​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​താ​ണ്. ഇ​ല​ക​ള്‍ വീ​ണ് ക​രി​ഞ്ഞ് കി​ട​ക്കു​ന്ന നി​ല​ത്ത് തീ​പ​ട​രാ​തി​രി​ക്കു​വാ​ന്‍ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ക മാ​ത്ര​മാ​ണ് ആ​കെ​യു​ള്ള ന​ട​പ​ടി. തീ​പി​ടി​ത്തം ഉ​ണ്ടാ​യാ​ല്‍ മി​നി​റ്റു​ക​ള്‍ കൊ​ണ്ടാ​ണ് തീ ​പ​ട​രു​ന്ന​ത്. ആ​ളി​പ്പ​ട​രു​ന്ന തീ ​കെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​ത് ചി​ല​പ്പോ​ൾ അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കും.