വൈദ്യുതി മുടങ്ങുന്നതായി പരാതി

വിഴിക്കിത്തോട്: ചേനപ്പാടി, വിഴിക്കിത്തോട് പ്രദേശങ്ങളില്‍ മുന്നറിയിപ്പില്ലാതെയുള്ള വൈദ്യുതിമുടക്കം പതിവാകുന്നു. മിക്ക ദിവസവും രാവിലെ മുടങ്ങുന്ന വൈദ്യുതി വൈകുന്നേരമാണ് എത്തുന്നത്.

വൈദ്യുതി ഓഫീസില്‍ വിളിച്ച് അന്വേഷിച്ചാല്‍ തൃപ്തികരമായ മറുപടി ലഭിക്കുന്നില്ലെന്ന് ഉപഭോക്താക്കള്‍. അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.