വൈറല്‍ ഗായിക രാണുവിന്റെ പ്രണയഗാനം പുറത്തിറങ്ങി; കയ്യടി നല്‍കി ആരാധകര്‍

ഹിമേഷ് രേഷ്മയ്യ ഒരുക്കിയിരിക്കുന്ന തേരി മേരി കഹാനി എന്ന ഗാനം ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

‘ഏക് പ്യാര്‍ കാ നഗ്മാ ഹേ….’ പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിലിരുന്ന് ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കറെ പോലും അമ്പരപ്പിക്കുന്ന ശബ്ദമാധുര്യത്തില്‍ ഈ ഗാനം പാടിയ സ്ത്രീയെ ഓര്‍ക്കുന്നുണ്ടോ… മുഷിഞ്ഞ വസ്ത്രം ധരിച്ച് പ്ലാറ്റ്‌ഫോമിലിരുന്ന് ഗാനമാലപിക്കുന്ന ഇവരുടെ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്.


സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച രാണു മണ്ടല്‍ എന്ന ഗായികയുടെ ആദ്യ ബോളിവുഡ് ഗാനം ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഹിമേഷ് രേഷ്മിയ ഒരുക്കിയിരിക്കുന്ന ‘തേരി മേരി കഹാനി’ എന്ന ഗാനം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
സോണി ടിവി അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് തനിക്കൊപ്പം പാടാന്‍ ഹിമേഷ് രേഷ്മിയ രാണുവിനെ ക്ഷണിച്ചത്. കൊല്‍ക്കത്ത, മുംബൈ, കേരളം എന്നിവിടങ്ങളില്‍ നിന്നും എന്തിനേറെ ബംഗ്ലാദേശില്‍ നിന്നുവരെ പരിപാടികള്‍ അവതരിപ്പിക്കാന്‍ അഭ്യര്‍ഥനകള്‍ ലഭിക്കുന്നുണ്ടെന്ന് രാണുവിനെ കണ്ടെത്തിയ എന്‍.ജി.ഒ പ്രവര്‍ത്തകര്‍ പറയുന്നു. ഈ ഗായികയ്ക്കിപ്പോള്‍ കൈ നിറയെ അവസരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.