വോട്ടിങ് യന്ത്രങ്ങൾക്കു സിസിടിവി സുരക്ഷ

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്‌ട്രോങ് റൂമുകൾക്ക് ക്ലോസ്ഡ് സർക്യൂട്ട് ക്യാമറ സുരക്ഷ ഏർപ്പെടുത്തിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ കലക്ടർ സ്വാഗത് ഭണ്ഡാരി അറിയിച്ചു.

സ്‌ഥാനാർഥികൾക്കും അംഗീകൃത രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾക്കും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫിസറുടെ മുൻകൂർ അനുമതി വാങ്ങി വോട്ടെണ്ണൽ കേന്ദ്രത്തിൽ സിസിടിവി ദൃശ്യം കാണുന്നതിനുള്ള സൗകര്യമുണ്ട്.