വോട്ടോറിക്ഷ’ ഇന്ന് നിരത്തിൽ

കോട്ടയം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ ‘വോട്ടോറിക്ഷ’ ഇന്ന് നിരത്തിലിറങ്ങും. സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർടിസിപ്പേഷൻ (സ്വീപ്) പദ്ധതിയുടെ ഭാഗമായി പ്രത്യേകം രൂപകൽപന ചെയ്ത ഓട്ടോറിക്ഷ കലക്ടർ പി. കെ സുധീർ ബാബു ഇന്ന് 10.30ന് ഫ്ലാഗ്ഓഫ് ചെയ്യും.

ഒരു നിയോജകമണ്ഡലത്തിൽ രണ്ടു ദിവസം വീതം 18 ദിവസത്തേക്കാണു പ്രചാരണം. കോട്ടയം മണ്ഡലത്തിൽ ഇന്നും മാർച്ച് 25നുമാണ് പര്യടനം. നാളെയും 26നും ഏറ്റുമാനൂർ, പുതുപ്പള്ളിയിൽ 16നും 27നും ചങ്ങനാശേരിയിൽ 18നും 28നും കാഞ്ഞിരപ്പള്ളിയിൽ 19നും 20നും പൂഞ്ഞാറിൽ 29നും 30നും വോട്ടോറിക്ഷ പ്രചാരണം നടത്തും.

കടുത്തുരുത്തിയിൽ 21നും 22നുമാണു പ്രചാരണം. പാലായിൽ ഏപ്രിൽ 1, 2 തീയതികളിലും വൈക്കത്ത് 23നും ഏപ്രിൽ 3നും പ്രചാരണം നടക്കും.