വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഒരാഴ്ചകൂടി മാത്രം

ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനുള്ള സമയപരിധി മാർച്ച് 25-ന് അവസാനിക്കും. 2019 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവർക്ക് എൻ.വി.എസ്.പി. പോർട്ടൽ, അക്ഷയകേന്ദ്രങ്ങൾ വഴിയും പേര് ചേർക്കാം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ 1950 എന്ന ടോൾഫ്രീ നമ്പറിൽ ലഭിക്കും. കളക്ടറേറ്റ്, താലൂക്ക്, വില്ലേജ് ഓഫീസുകളിലും ഒരുക്കിയിട്ടുള്ള ടച്ച് സ്ക്രീനുകളിലും വോട്ടർ പട്ടിക പരിശോധിക്കാം.