വോളിബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍

പഴയിടം: സെന്റ് മൈക്കിള്‍സ് ഗ്രൌണ്ടില്‍ ഇന്ന് വൈകുന്നേരം ആറിന് മാര്‍ കാവുകാട്ട് മെമ്മോറിയല്‍ ട്രോഫിക്കുവേണ്ടിയുള്ള വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ നടക്കും.

പത്തനാപുരം സെന്റ് സ്റീഫന്‍സും അരുവിത്തുറ സെന്റ് ജോര്‍ജും മത്സരത്തില്‍ ഏറ്റുമുട്ടും. തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ നിരവധി മാധ്യമ പുരസ്കാരങ്ങള്‍ നേടിയ റെജി ജോസഫ് പഴയിടത്തെ ആദരിക്കും. സമ്മേളനത്തില്‍ ഫാ. സെബാസ്റ്യന്‍ കറിപ്ളാക്കല്‍, ബാബു പതാലില്‍, ജോപ്പച്ചന്‍ കിഴക്കേടത്ത് എന്നിവര്‍ പ്രസംഗിക്കും. ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് പ്രഫ. സണ്ണി തോമസ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.