‘വ്യത്യസ്ഥനാമൊരു ബൌളറാം ശാന്തന്‍’ ശ്രീശാന്ത് Comedy Song

sr12

ശ്രീശാന്തിനെ കളിയാക്കി പീപ്പിള്‌സ് ടീ വീ പുറത്തിറക്കിയ വ്യത്യസ്ഥനാമൊരു ബൌളറാം ശാന്തന്‍ എന്ന പാരഡി ഗാനം ഫേസ്ബുക്കില്‍ പ്രസിദ്ധമാകുന്നു .
മലയാളികള്‍ ഷെയര്‍ ചെയ്തും ലൈക് ചെയ്തും ആഘോഷിക്കുന്ന ഗാനത്തിന്റെ വരികളും വീഡിയോയും താഴെ കൊടുക്കുന്നു

വ്യത്യസ്ഥനാമൊരു ബൌളറാം ശാന്തനെ ….
സത്യത്തിലാരും തിരിച്ചറിഞ്ഞില്ലാ….

ബൌളിങ്ങിലാണെങ്കില്‍ ആളൊരു കേമന്‍
ജാഡേടെ കാര്യത്തില്‍ ഇവനൊരു വീരന്‍ ..

ശാന്തന്‍ ഒരു ബാലന്‍ പുളുവടി വീരന്‍
ജഗ ജില്ലന്‍ ഡാന്‍സില് കേമന്‍ കലി വീരന്‍
നമ്മുടെ ശാന്തന്‍ ശാന്തന്‍ ശാന്തന്‍

പവലിയന്‍ എന്‍ഡീന്നു ബൌളിങ്ങിനെത്തുമ്പോള്‍ ..
ബാറ്റ്‌സ്‌മെന്‍മാര്‍ക്കൊരു ഫിയറാണ് ശാന്തന്‍ …

മലയാള സിനിമേന്ന് ഓഫര്‍ കിട്ട്യേപ്പോ
കോടികള്‍ പണമായി ചോദിച്ച ശാന്തന്‍

ആമാശയത്തിനു ദേഷ്യം വരുമ്പോഴോ
ചാടിക്കളിച്ചീടും ഈ സിംഹ വാലന്‍ ….

താര കുമാരികള്‍ക്ക് കാമുകന്‍ ശാന്തന്‍
മലയാളി സിംഗറുടെ അളിയനാം ശാന്തന്‍

ഒന്നുമേ അറിയാത്ത പാവത്തിനെ പോലെ (2)
എല്ലാം ഒളിപ്പിച്ച് കളിക്കുന്ന കള്ളന്‍ …

ശാന്തന്‍ ഒരു ബാലന്‍ പുളുവടി വീരന്‍
ജഗ ജില്ലന്‍ ഡാന്‍സില് കേമന്‍ കലി വീരന്‍
നമ്മുടെ ശാന്തന്‍ ശാന്തന്‍ ശാന്തന്‍

ബാജിടെ കയ്യീന്ന് തല്ലൊന്നു കിട്ട്യപ്പോള്‍ …..
ബാജിടെ കയ്യീന്ന് തല്ലൊന്നു കിട്ട്യപ്പോള്‍
പോട്ടിക്കരഞ്ഞൊരു പ്ലയറാണ് ശാന്തന്‍

പന്തൊന്നെറിയുമ്പോ അലറി വിളിച്ചിട്ട്
അമ്പയര്‍മാരെ ചൊറിയുന്ന ശാന്തന്‍

വാണിംഗ് കിട്ട്യാലും കൈനീട്ടി കിട്ട്യാലും
ഒന്നും പഠിക്കാത്ത ബൌളിംഗ് പ്രവീണന്‍

ബര്‍ത്ത് ഡേ പാര്ട്ടീസില്‍ ചാന്‌സോന്നു കിട്ടിയാല്‍
ആടിത്തിമിര്‍ക്കുന്ന ഡാന്‍സറാം ശാന്തന്‍

ശാന്തന്‍ ഒരു ബാലന്‍ പുളുവടി വീരന്‍
ജഗ ജില്ലന്‍ ഡാന്‍സില് കേമന്‍ കലി വീരന്‍
നമ്മുടെ ശാന്തന്‍ ശാന്തന്‍ ശാന്തന്‍

Leave a Reply

Your email address will not be published.

Enable Google Transliteration.(To type in English, press Ctrl+g)