വ്യാപാരി വ്യവസായി സമരപ്രചാരണജാഥയ്ക്ക് സ്വീകരണം നല്കി
മുണ്ടക്കയം: വ്യാപാരി-വ്യവസായി ഏകോപനസമിതി സെക്രട്ടേറിയറ്റ് മാര്‍ച്ച്, കടയടപ്പുസമരം എന്നിവയുടെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ നയിക്കുന്ന ജാഥയ്ക്ക് കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് ഉജ്ജ്വല വരവേല്പ് നല്കി. ജാഥയെ മുണ്ടക്കയം യൂണിറ്റ് കമ്മിറ്റിയും കാഞ്ഞിരപ്പള്ളി കമ്മിറ്റിയും ചേര്‍ന്ന് പുത്തന്‍പാലം കവലയില്‍നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന് വ്യാപാരികള്‍ ബസ്സ്റ്റാന്‍ഡ് മൈതാനത്തേക്ക് ആനയിച്ചു.
യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് മാരിയില്‍ കൃഷ്ണന്‍നായര്‍ യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.എസ്.ബഞ്ചമിന് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റും ജാഥാ ക്യാപ്റ്റനുമായ ടി. നസറുദ്ദീന്‍, സെക്രട്ടറിമാരായ കെ.കെ.വാസുദേവന്‍, സെക്രട്ടേറിയറ്റ് അംഗങ്ങളായ ജോര്‍ജ് ജേക്കബ്, കെ.എസ്.സേതുമാധവന്, എം.കെ.തോമസുകുട്ടി, ജില്ലാ പ്രസിഡന്റ് ടി.ഡി.ജോസഫ്, സെക്രട്ടറിമാരായ കെ.എം.മാത്യു, മുജീബ് റഹ്മാന്, താലൂക്ക്, യൂണിറ്റ് ഭാരവാഹികളായ ജോസഫ് തോമസ്, ടി.എസ്.റഷീദ്, എസ്.സാബു എന്നിവര്‍ പ്രസംഗിച്ചു.