വ്യാപാരി വ്യവസായി സമിതി യൂണിറ്റ് ഫോറം

മുക്കൂട്ടുതറ: വ്യാപാരി വ്യവസായി സമിതി മുക്കൂട്ടുതറ യൂണിറ്റ് യൂത്ത്‌ഫോറം രൂപവത്കരിച്ചു.

യൂണിറ്റ് പ്രസിഡന്റ് എം.സി.ടോമിച്ചന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജിജോ ജേക്കബ് (പ്രസിഡന്റ്), ബിനോയ് ജോസഫ് (വൈ.പ്രസി), ജോസഫ് എ.ജെ. (സെക്രട്ടറി), ജോസഫ് വാവച്ചന്‍ (ജോ.സെക്രട്ടറി), ബിനോയി കെ.ജെ. (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തില്‍ യൂണിറ്റ് സെക്രട്ടറി മാത്യൂസ്, ജോസഫ് പൂതനപ്ര, അരുണ്‍കുമാര്‍ ആയല, ലിന്‍സി തോമസ് എന്നിവര്‍ പ്രസംഗിച്ചു.