വ​ഴിവി​ള​ക്കി​ന്‍റെ ഫ്യൂ​സ് പ​ള്ളി​യു​ടെ മ​തി​ലി​ൽ; വി​ദ്യാ​ർ​ഥി​ക്ക് ഷോ​ക്കേ​റ്റു

മു​ക്കൂ​ട്ടു​ത​റ: പ​ള്ളി​യു​ടെ മ​തി​ലി​ൽ സ്പ​ർ​ശി​ച്ച വി​ദ്യാ​ർ​ഥി​ക്ക് ഷോ​ക്കേ​റ്റു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ൾ പെ​ട്ടെ​ന്ന് വ​ലി​ച്ചു മാ​റ്റി ര​ക്ഷ​പ്പെടു​ത്തി. ര​ക്ഷി​ച്ച​വ​ർ​ക്ക് ചെ​റി​യ തോ​തി​ൽ വൈ​ദ്യു​താ​ഘാ​ത​മേ​റ്റു.

ഇ​ന്ന​ലെ ഇ​ട​ക​ട​ത്തി ത​ല​യി​ണ​ത്ത​ടം പ​ള്ളി ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ റോ​ഡി​ൽ വ​ഴി​വി​ള​ക്കി​ന് ഫ്യൂ​സ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത് പ​ള്ളി​യു​ടെ ഉ​യ​ർ​ന്ന ക​രി​ങ്ക​ൽ​കെ​ട്ടി​ലാ​ണ്. ഈ ​ഫ്യൂ​സി​ൽ നി​ന്ന് വൈ​ദ്യു​തി പ്ര​വ​ഹി​ച്ച​താ​ണ് അ​പ​ക​ട​മാ​യ​ത്. മു​മ്പ് മ​തി​ലി​ൽ നി​ന്നു പ​ല​ർ​ക്കും വൈ​ദ്യു​താ​ഘാ​തം ഏ​റ്റി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

അ​പ​ക​ടം സൃ​ഷ്‌​ടി​ക്കു​ന്ന ഫ്യൂ​സ് മാ​റ്റ​ണ​മെ​ന്ന് കെ​എ​സ്ഇ​ബി എ​രു​മേ​ലി സെ​ക്ഷ​ൻ അ​ധി​കൃ​ത​രോ​ട് ഫോ​ണി​ൽ വി​ളി​ച്ച് പ​രാ​തി അ​റി​യി​ച്ച​താ​ണെ​ന്നും എ​ന്നാ​ൽ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും സി​പി​ഐ നേ​താ​വ് എ​ബി കാ​വു​ങ്ക​ൽ ആ​രോ​പി​ച്ചു.