വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് ദാ​ഹ​ജ​ല​മേ​കി മു​ഹ​മ്മ​ദ് ഇ​സ്മ​യി​ൽ

പൊ​ൻ​കു​ന്നം: പ​തി​ന​ഞ്ച് വ​ർ​ഷ​മാ​യി വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് ദാ​ഹ​ജ​ലം ന​ൽ​കി ക​ല്ലം​പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് ഇ​സ്മ​യി​ൽ. പൊ​ൻ​കു​ന്ന​ത്തി​ന് സ​മീ​പം തോ​ണി​പ്പാ​റ​യി​ൽ ക​ല്ലം​പ​റ​മ്പി​ൽ സ്റ്റോ​ഴ്‌​സ് എ​ന്ന പ​ല​ച​ര​ക്ക് ക​ട ന​ട​ത്തു​ന്ന ഇ​സ്മ​യി​ലാ​ണ് വ​ഴി യാ​ത്ര​ക്കാ​ർ​ക്കാ​യി ക​ട​യ്ക്കു മു​ൻ​പി​ൽ കൂ​ജ​യി​ൽ വെ​ള്ളം വച്ചി​രി​ക്കു​ന്ന​ത്. തോ​ണി​പ്പാ​റ ക​യ​റ്റം ക​യ​റി വ​രു​ന്ന​വ​ർ​ക്ക് ഏ​റെ ആ​ശ്വാ​സ​മാ​ണ് മ​ൺ​കൂ​ജ​യി​ലെ ത​ണു​ത്ത ദാ​ഹ​ജ​ലം.

15 ലി​റ്റ​ർ കു​ടി​വെ​ള്ളം കൊ​ള്ളു​ന്ന മ​ൺ​കൂ​ജ​യി​ൽ വേ​ന​ൽ ക​ന​ത്ത​തോ​ടെ ദി​നം​പ്ര​തി ര​ണ്ട് പ്രാ​വ​ശ്യം കു​ടി​വെ​ള്ളം നി​റ​യ്ക്കു​ന്നു​ണ്ട്. ന​ട​ന്ന് ബു​ദ്ധി​മു​ട്ടി വ​രു​ന്ന​വ​ർ​ക്ക് ഇ​രു​ന്ന് വി​ശ്ര​മി​ക്കു​വാ​നു​ള്ള സൗ​ക​ര്യ​വും ഇ​വി​ടെ​യു​ണ്ട്.

ഇ​സ്മ​യി​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു മു​റി​യി​ലാ​ണ് ക​ട. ഇ​തി​നോ​ട് ചേ​ർ​ന്നു​ള്ള മു​റി​യി​ൽ ഗ്രാ​മ കൂ​ട്ടാ​യ്മ​യു​ടെ വാ​യ​നാ​ശാ​ല​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. നാ​ര​ങ്ങാ​വെ​ള്ള​ത്തി​ന്‍റെ​യോ സോ​ഡ​യു​ടെ​യോ ക​ച്ച​വ​ടം നോ​ക്കാ​റി​ല്ലെ​ന്നും ദാ​ഹി​ച്ചു വ​രു​ന്ന​വ​ർ​ക്ക് കു​ടി​വെ​ള്ളം കൊ​ടു​ക്കു​ന്ന​തി​ലൂ​ടെ ദൈ​വാ​നു​ഗ്ര​ഹ​വും പു​ണ്യ​വും മാ​ത്ര​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ഇ​സ്മ​യി​ൽ പ​റ​ഞ്ഞു. ഭാ​ര്യ ജാ​സ്മി​നും ക​ട ന​ട​ത്തി​പ്പി​ൽ സ​ഹാ​യി​യാ​യി ഒ​പ്പ​മു​ണ്ട്.