വ​ഴി​വി​ള​ക്കു​ക​ള്‍ മി​ഴി​യ​ടച്ചു, മ​ണി​മ​ല ഇ​രു​ട്ടി​ല്‍

മ​ണി​മ​ല: വ​ഴി​വി​ള​ക്കു​ക​ള്‍ മി​ഴി​യ​ട​ച്ച​തോ​ടെ മ​ണി​മ​ല ഇ​രു​ട്ടി​ൽ. പ​ഞ്ചാ​യ​ത്തി​ലെ 15 വാ​ര്‍​ഡു​ക​ളി​ലാ​യി ര​ണ്ടേ​മു​ക്കാ​ല്‍ ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്കുമു​മ്പ് സ്ഥാ​പി​ച്ച വ​ഴി​വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ച്ച ദി​വ​സം തന്നെ മി​ഴി​യ​ട​ച്ച​താ​ണ്.

ഒ​രു വൈ​ദ്യു​തി പോ​സ്റ്റി​ലെ ബ​ള്‍​ബ് സ്ഥാ​പി​ക്കാ​ന്‍ ഏ​ക​ദേ​ശം 340 രൂ​പ​യാ​ണ് ചെ​ല​വ്. ഇ​ങ്ങ​നെ പ​ഞ്ചാ​യ​ത്തി​ലു​ടനീ​ളം 750 ബ​ള്‍​ബു​ക​ളാ​ണ് മാ​റ്റി​സ്ഥാ​പി​ച്ച​ത്. ഇ​തി​ന് ഒ​രു വ​ര്‍​ഷ സ​ര്‍​വീ​സ് കാ​ലാ​വ​ധി​യു​മു​ണ്ട്. ഒ​രു വ​ര്‍​ഷം അ​ഞ്ചു ത​വ​ണ​യെ​ങ്കി​ലും പോ​യ ബ​ള്‍​ബ് മാ​റ്റി സ്ഥാ​പി​ക്കാ​നും വ്യ​വ​സ്ഥ​യു​ണ്ട്. ക​രാ​ര്‍ തു​ക​യി​ല്‍ നി​ന്ന് 50000 രൂ​പ കു​റ​ച്ചാ​ണ് ക​രാ​റു​കാ​ര​നു ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഈ ​തു​ക ഒ​രു വ​ര്‍​ഷ​ത്തി​നു ശേ​ഷ​മേ കൊ​ടു​ക്കു​ക​യു​ള​ളൂ എ​ന്നു വ്യ​വ​സ്ഥ​യു​മു​ണ്ട്. എ​ല്ലാ വ​ര്‍​ഷ​വും മാ​ര്‍​ച്ച് മാ​സ​ത്തോ​ട് അ​ടു​ത്ത് വ​ഴി​പാ​ടു പോ​ലെ വ​ഴി​വി​ള​ക്കു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്കാ​റു​ണ്ട്. മി​ക്ക വൈ​ദ്യു​തി പോ​സ്റ്റു​ക​ളി​ലും ഓ​രോ വ​ര്‍​ഷ​വും മാ​റ്റി സ്ഥാ​പി​ച്ച നി​ര​വ​ധി ബ​ള്‍​ബു​ക​ള്‍ ഇ​പ്പോ​ഴു​മു​ണ്ട്. പ​ഞ്ചാ​യ​ത്ത് ബ​ള്‍​ബ് മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.