വ​ഴി​വി​ള​ക്ക് മെം​ബ​ർ എ​ടു​ത്തെ​ന്ന പ​രാ​തി മു​ങ്ങി​യ​തി​നു പി​ന്നാ​ലെ 20 ലൈ​റ്റു​ക​ൾ കാ​ണാ​താ​യി

എ​രു​മേ​ലി: പ​ഞ്ചാ​യ​ത്തി​ന്‍റെ വ​ഴി​വി​ള​ക്ക് പ്ര​തി​പ​ക്ഷ​ത്തെ ഒ​രു മെം​ബ​ർ എ​ടു​ത്ത് ഒ​രാ​ളു​ടെ വീ​ട്ടി​ൽ സ്ഥാ​പി​ച്ചെ​ന്ന പ​രാ​തി​ക്ക് പി​ന്നാ​ലെ 20 വി​ള​ക്കു​ക​ൾ കാ​ണാ​താ​യെ​ന്ന് പ​രാ​തി. സം​ഭ​വ​ത്തി​ൽ പോ​ര് മു​റു​കി​യി​രി​ക്കു​ന്ന​ത് പ​ഞ്ചാ​യ​ത്തി​ന്‍റെ ഭ​ര​ണം ക​യ്യാ​ളു​ന്ന സി​പി​എ​മ്മി​ലാ​ണ്. മു​ക്കൂ​ട്ടു​ത​റ ലോ​ക്ക​ൽ ക​മ്മി​റ്റി​യാ​ണ് മെം​ബ​ർ വി​ള​ക്ക് കൊ​ണ്ടു​പോ​യെ​ന്ന പ​രാ​തി​യും ഇ​പ്പോ​ൾ 20 എ​ൽ​ഇ​ഡി സെ​ൻ​സ​ർ വി​ള​ക്കു​ക​ൾ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യും ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. മെം​ബ​ർ വി​ള​ക്ക് എ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം ഉ​ണ്ടാ​യി​ല്ല.

ആ​ദ്യം വീ​ട്ടു​ട​മ​സ്ഥ​നാ​ണ് എ​യ്ഞ്ച​ൽ​വാ​ലി​യി​ലെ ത​ന്‍റെ വീ​ട്ടി​ൽ പാ​ക്കാ​നം വാ​ർ​ഡ് മെം​ബ​ർ ജോ​മോ​ൻ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ള​ക്ക് സ്ഥാ​പി​ച്ചെ​ന്ന് പ​രാ​തി ന​ൽ​കി​യ​ത്. ഈ ​പ​രാ​തി​യി​ൽ ര​ണ്ടാ​ഴ്ച​യോ​ളം അ​ന്വേ​ഷ​ണ​മു​ണ്ടാ​യി​ല്ല. പി​ന്നാ​ലെ സി​പി​എം മു​ക്കൂ​ട്ടു​ത​റ ലോ​ക്ക​ൽ ക​മ്മി​റ്റി​യും ഇ​തേ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ട് പ​രി​ശോ​ധി​ച്ചു. പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ള​ക്കാ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ബോ​ധ്യ​മാ​യി. പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി ചേ​ർ​ന്ന് വി​ഷ​യം ച​ർ​ച്ച ചെ​യ്തു. പാ​ക്കാ​നം വാ​ർ​ഡ് മെം​ബ​ർ​ക്കെ​തി​രേ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​ക​ണ​മെ​ന്ന് മെം​ബ​ർ​മാ​രി​ൽ ചി​ല​ർ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ പ്ര​സി​ഡ​ന്‍റ് മാ​ത്രം ഇ​തി​നോ​ട് യോ​ജി​ച്ചി​ല്ല. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷം മ​തി ന​ട​പ​ടി​ക​ളെ​ന്ന് തു​ട​ർ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ അ​ന്വേ​ഷ​ണ​ത്തി​ന് നി​യോ​ഗി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ അ​ന്വേ​ഷ​ണം ന​ട​ന്നി​ട്ടി​ല്ല.

ഇ​തി​നി​ടെ​യാ​ണ് 20 ലൈ​റ്റു​ക​ൾ കാ​ണാ​നി​ല്ലെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ലൈ​റ്റു​ക​ൾ കാ​ണാ​താ​യി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി​യെ​ന്ന് സെ​ക്ര​ട്ട​റി പി.​എ. നൗ​ഷാ​ദ് അ​റി​യി​ച്ചു. അ​തേ​സ​മ​യം മെം​ബ​ർ​ക്കെ​തി​രേ​യു​ള്ള പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം പ്ര​ഹ​സ​ന​മാ​ക്കി​യെ​ന്ന് ആ​രോ​പി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്കും പോ​ലീ​സി​ലെ വി​ജി​ല​ൻ​സി​ലും പൊ​തു​പ്ര​വ​ർ​ത്ത​ക​ർ പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്.