ശതാബ്ദിആഘോഷ സമാപനവും സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനവും

ചെറുവള്ളി: ചെറുവള്ളി ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിന്റെ ശതാബ്ദിആഘോഷങ്ങളുടെ സമാപനവും നവീകരിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനവും നടത്തി.

ചിറക്കടവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാമചന്ദ്രന്‍നായര്‍ അധ്യക്ഷത വഹിച്ചു. ഡോ. എന്‍.ജയരാജ് എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാപഞ്ചായത്തംഗം മറിയാമ്മ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി പാമ്പൂരി, റംല ബീഗം, ജയന്തി എസ്.ആര്‍., എ.ആര്‍. സാഗര്‍, സുരേഷ് ടി. നായര്‍, വത്സമ്മ സണ്ണി തുടങ്ങിയവര്‍ പ്രസംഗിച്ചു.