ശബരിമലതീര്‍ത്ഥാടനം: എരുമേലി വലിയതോട് നവീകരണം ഉപേക്ഷിക്കുന്നു

ശബരിമലതീര്‍ത്ഥാടനം: എരുമേലി വലിയതോട് നവീകരണം ഉപേക്ഷിക്കുന്നു

എരുമേലി: കോടിക്കണക്കിന് തീര്‍ത്ഥടകരെത്തുന്ന ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രവേശന കവാടമായ എരുമേലിയിലെ വലിയതോട് നവീകരണത്തെ സംബന്ധിച്ച് സ്ഥലം എംഎല്‍എ നാട്ടുകാരെയും പറ്റിച്ചുവെന്ന് പരാതി.

ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി നടക്കുന്ന പേട്ടതുള്ളലിന് ശേഷം തീര്‍ത്ഥാടകര്‍ കുളിക്കുന്ന ക്ഷേത്രത്തിന് മുന്‍വശത്തുകൂടി ഒഴുകുന്ന വലിയതോട് നവീകരിക്കുമെന്നായിരുന്നു എംഎല്‍എയുടെ പ്രഖ്യാപനം. കഴിഞ്ഞ ശബരിമല തീര്‍ത്ഥാടന അവലോകനയോഗത്തില്‍ വച്ച് രണ്ടരകോടിയുടെ പദ്ധതിയും അതു നടപ്പാക്കാന്‍ ഇറിഗേഷന്‍ വകുപ്പിനോട് പരസ്യമായി നിര്‍ദ്ദേശിക്കുകയും ചെയ്തതോടെ നാട്ടുകാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിശ്വസിച്ചുപോയി. എന്നാല്‍ വര്‍ഷമൊന്നായിട്ടും ഇതുസംബന്ധിച്ച് യാതൊരു നടപടിയും എംഎല്‍എയുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു. വലിയതോട് നവീകരണവുമായി ബന്ധപ്പെട്ട് തോടിന്റെ ഇരുവശവും കോണ്‍ക്രീറ്റ് ചെയ്ത് പൂന്തോട്ടവും വിശ്രമസ്ഥലവും ഉണ്ടാക്കുക, തോടിന്റെ അടിവശം ടൈല്‍ പാകി വൃത്തിയാക്കുന്നതടക്കം വരുന്ന വലിയ പദ്ധതി. പക്ഷേ എംഎല്‍എ പ്രഖ്യാപിച്ച പദ്ധതി വെറും സ്വപ്‌നപദ്ധതിമാത്രമായി അവശേഷിക്കുന്ന എരുമേലിയുടെ പല പദ്ധതികളില്‍ ഒന്നുമാത്രമായി വലിതോടും എത്തിയിരിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു.

കോടിക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന എരുമേലിയില്‍ വലിയതോട് നവീകരിക്കാന്‍ രണ്ടരക്കോടി മുടക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ പണമില്ലെന്നും എംഎല്‍എ പറഞ്ഞതായും ഹിന്ദുഐക്യവേദി നേതാക്കള്‍ പറഞ്ഞു.

വലിയതോട് നവീകരിക്കാന്‍ എംഎല്‍എ വലിയ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ ഇറിഗേഷന്‍ വകുപ്പ് തയ്യാറാക്കിയ വലിയതോട് ശുചീകരണം പോലും അവസാനനിമിഷം ഉപേക്ഷിക്കേണ്ട ഗതികേടിലുമെതിയിരിക്കുകയാണ്. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലെ വികസന പദ്ധതിക്ക് എന്താണ് തടസ്സമെന്ന് എംഎല്‍എ തന്നെ വ്യക്തമാക്കേണ്ടതാണെന്നും നാട്ടുകാര്‍ പറയുന്നു. ശബരിമല സീസണില്‍ വലിയതോടിന് അരികില്‍ പ്രവര്‍ത്തിക്കുന്ന കടകളില്‍ നിന്ന് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് സ്ഥിരം കാഴ്ചയാണ്. മലിനജലത്തില്‍ തീര്‍ത്ഥാടകര്‍ കുളിക്കാതിരിക്കാന്‍ ദേവസ്വം ബോര്‍ഡ് ഷവര്‍ബാത്തുകള്‍ സ്ഥാപിച്ചതോടെ തീര്‍ത്ഥാടകര്‍ സുരക്ഷിതരായെങ്കിലും വലിയതോട് മാലിന്യവാഹിനിയായി ഒഴുകുകയാണ്.
erumeli-valiya-thodu-web

Leave a Reply

Your email address will not be published.

Enable Google Transliteration.(To type in English, press Ctrl+g)