ശബരിമലയെ കലാപ ഭൂമിയാക്കുവാൻ കച്ചകെട്ടിയിറങ്ങിയിരിക്കുയാണെന്ന് ആൻ്റോ ആൻ്റണി എം.പി.

മുണ്ടക്കയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സി.പി.എം, ബി.ജെ.പി എന്നി പാർട്ടികൾ ഒരേ തൂവൽ പക്ഷികൾ ആണെന്നും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സുപ്രിം കോടതിയിൽ നൽകിയ സത്യവാങ് മൂലം ഒന്നു തന്നെ ആയിരുന്നുവെന്നും ആൻ്റോ ആൻ്റണി എം.പി. മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് പ്രവർത്തക യോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയെ കലാപ ഭൂമിയാക്കുവാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ബി.ജെ.പിക്കും സി.പി.എം യഥാർത്ഥ വിശ്വാസികളുടെ മുന്നേറ്റം വരുന്ന 15ന് പത്തനംതിട്ടയിൽ നടക്കുന്ന മഹാസംഗമത്തിൽ പ്രകടമാകുമന്നും എം.പി പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് റോയി കപ്പലുമാക്കൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻ്റ് ജോഷി ഫിലിപ്പ് , അഡ്വ: പി.എ സലിം, രാജൻ പെരുമ്പക്കാട്ട്, തോമസ് കല്ലാടൻ, പി.ജെ വർക്കി, പ്രകാശ് പുളിക്കൻ, പി.എ ഷെമീർ, കെ.എസ് രാജു, നൗഷാദ് ഇല്ലിക്കൻ, റ്റി.വി ജോസഫ്, വി.റ്റി അയ്യൂബ്ഖാൻ, ജോയി പൂവത്താനം, അൻസാരി മഠത്തിൽ, ബോബി.കെ.മാത്യു, ഷീബാ ദിഫൈൻ, മാഗി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.