ശബരിമല – കണമല റോഡ് വീണ്ടും അപകട പാതയായി

മുക്കൂട്ടുതറ: ശബരിമല തീര്‍ഥാടകര്‍ ഏറെ സഞ്ചരിക്കുന്ന എളുപ്പ പാതയായ കണമല റോഡ് വീണ്ടും അപകടപ്പാതയായെന്ന് ആക്ഷേപം.

തീര്‍ഥാടനകാലങ്ങളില്‍ നിരവധി അപകടങ്ങള്‍ തുടര്‍ച്ചയായി സംഭവിച്ച കണമല റോഡ് കഴിഞ്ഞ തീര്‍ഥാടനകാലത്തിനു മുമ്ബാണ് സുരക്ഷിതപാതയായി നവീകരിക്കാനായത്. എന്നാല്‍, ഇപ്പോള്‍ ജലവിതരണ കുഴലുകള്‍ സ്ഥാപിക്കാനായി എരുമേലി മുതല്‍ മുക്കൂട്ടുതറ വരെ റോഡ് വെട്ടിപ്പൊളിച്ചിട്ടതും സുരക്ഷാ മുന്നറിയിപ്പ് സംവിധാനങ്ങള്‍ കാലഹരണപ്പെട്ടതും അപകടസാധ്യതയ്ക്ക് ആക്കംകൂട്ടുന്നു.

ഇത്തവണ തീര്‍ഥാടനകാലത്ത് റോഡുകളില്‍ കുഴിയടയ്ക്കലിന് മാത്രമാണ് ഫണ്ടും അനുമതിയും ലഭിച്ചിട്ടുള്ളത്. ഇതും കണമല റോഡില്‍ ആശങ്കകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. തീര്‍ഥാടന കാലങ്ങളില്‍ അപകടങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച കണമല ഇറക്കത്തില്‍ ആദ്യമായി അപകടങ്ങള്‍ കുറഞ്ഞത് കഴിഞ്ഞ തീര്‍ഥാടനകാലത്തായിരുന്നു. ഹെവി മെയിന്റനന്‍സ് പദ്ധതിയിലൂടെ റോഡ് ദേശീയനിലവാരത്തില്‍ നിര്‍മിക്കാന്‍ കഴിഞ്ഞതാണ് ഇതിന് നേട്ടമായി മാറിയത്.

എന്നാല്‍, ഇപ്പോള്‍ ആ ഗുണനിലവാരം പാടെ തകര്‍ന്ന നിലയിലാണ് റോഡിന്റെ അവസ്ഥ. 53 കോടി രൂപ ചെലവിടുന്ന കുടിവെള്ള പദ്ധതിക്കായി മുക്കൂട്ടുതറ വരെ റോഡിന്റെ