ശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങളൊരുക്കി പുതിയകാവ്

പൊന്‍കുന്നം: ദേശീയപാതയോരത്തെ പൊന്‍കുന്നം പുതിയകാവ് ദേവിക്ഷേത്രം ശബരിമല തീര്‍ഥാടകര്‍ക്കായി സൗകര്യങ്ങളൊരുക്കി. ദേശീയപാതയിലൂടെയും പാലാ-പൊന്‍കുന്നം റോഡിലൂടെയും എത്തുന്ന തീര്‍ഥാടകര്‍ ആശ്രയിക്കുന്ന ഇടത്താവളമാണിത്.

അഞ്ഞൂറിലേറെ പേര്‍ക്ക് വിരിവെയ്ക്കാന്‍ സൗകര്യമുള്ള എന്‍.എസ്.എസ്.യൂണിയന്‍ പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയം തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാന്‍ നല്‍കും. ഇന്‍ഫര്‍മേഷന്‍ കൗണ്ടറും പ്രവര്‍ത്തിക്കും. ഔഷധ കുടിവെള്ള വിതരണം എപ്പോഴുമുണ്ടാവും. അന്നദാനം ധനു ഒന്നു മുതല്‍. ആവശ്യക്കാര്‍ക്ക് ആഹാരം പാകം ചെയ്യുന്നതിന് അടുക്കളയുണ്ട്. പത്തോളം ടോയ്‌ലറ്റുകളുണ്ട്. തീര്‍ഥാടക സേവനകേന്ദ്രത്തിന്റെ ഉദ്ഘാടനം വൃശ്ചികം ഒന്നിന് നടത്തും