ശബരിമല: യുവതികളെ എത്തിക്കുമെന്ന് ആദിവാസി അവകാശ സമിതി

ബ്രാഹ്മണ്യ – ജാതി വിരുദ്ധ നവോത്ഥാന സമരത്തിന്റെ ഭാഗമായി 14നു 10നു കോട്ടയത്ത് കൺവൻഷൻ നടത്തുമെന്നു ശബരിമല ആദിവാസി അവകാശ പുന:സ്ഥാപന സമിതി ഭാരവാഹികൾ അറിയിച്ചു. ശബരിമലയിൽ അയിത്താചരണം നടത്തിയ തന്ത്രിക്കെതിരേ നടപടിയെടുക്കണമെന്നും ശബരിമല ആദിവാസികൾക്കു വിട്ടു കൊടുക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

മകരവിളക്കിനു ശേഷം കൂടുതൽ യുവതികളെ ശബരിമലയിൽ കൊണ്ടു പോകുമെന്നും കൺവീനർ എം. ഗീതാനന്ദൻ, എം.ഡി. തോമസ്, സി.ജെ.തങ്കപ്പൻ എന്നിവർ അറിയിച്ചു. ശബരിമലയിൽ ദർശനം നടത്തിയ സ്ത്രീകളെയും ദർശനത്തിനായി ശ്രമിച്ച് പരാജയപ്പെട്ട യുവതികളെയും കോട്ടയത്തെ കൺവൻഷനിൽ പങ്കെടുപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.