ശബരിമല സ്ത്രീപ്രവേശം: വ്യാപക പ്രതിഷേധം

കാഞ്ഞിരപ്പള്ളി∙ ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ വിഴിക്കിത്തോട്ടിൽ അയ്യപ്പ ഭക്തജന സമിതിയുടെ നേതൃത്വത്തിൽ നടത്തിയ നാമസങ്കീർത്തന യാത്രയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.ഇന്നലെ വൈകിട്ട് ആറോടെ പരുന്തൻമല, വിഴിക്കിത്തോട് എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച യാത്ര വിഴിക്കിത്തോടു കുരിശുകവലയിൽ സംഗമിച്ചു ചേനപ്പാടി ധർമശാസ്താ ക്ഷേത്രത്തിൽ എത്തി സമാപിച്ചു.ശരണമന്ത്രങ്ങൾ ഉരുവിട്ടു നടത്തിയ യാത്രയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ അണിനിരന്നു. പി.കെ.വ്യാസൻ അമനകര പ്രസംഗിച്ചു. മിഥുൽ എസ്.നായർ, കെ.ബി.സാബു, മുരളീധരൻ എന്നിവർ നേതൃത്വംനൽകി.

പൊൻകുന്നം∙ അയ്യപ്പഭക്തരുടെ വിശ്വാസത്തെ സംരക്ഷിക്കാനാവാത്ത ദേവസ്വം ബോർഡ് സിപിഎം കമ്മിറ്റിയായി അധഃപതിച്ചുവെന്നു ബിജെപി ജില്ലാ ട്രഷറർ കെ.ജി.കണ്ണൻ. പൊൻകുന്നത്ത് യുവമോർച്ച സംഘടിപ്പിച്ച അയ്യപ്പഭക്തപ്രതിഷേധ സംഗമത്തിൽ ദേവസ്വം മന്ത്രിയുടെ കോലം കത്തിച്ചു. ജി.ഹരിലാൽ, പി.ജി.ഗോപുകൃഷ്ണൻ, രാജേഷ് കർത്താ, പി.ആർ.ഗോപൻ, വൈശാഖ് എസ്.നായർ തുടങ്ങിയവർ പ്രസംഗിച്ചു. ജയ ബാലചന്ദ്രൻ, ഉഷ ശ്രീകുമാർ, സോമ അനീഷ്, സുബിത ബിനോയി, വി.ജി.രാജി, ഉഷ കൃഷ്ണപിള്ള, ജയശ്രീ ജയൻ, റാണി വിജയകുമാർ എന്നിവർ നേതൃത്വംനൽകി.

ഇളങ്ങുളം∙ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച എലിക്കുളം പഞ്ചായത്തു കമ്മിറ്റിയും മഹിളാമോർച്ചയും ചേർന്ന് ഇളങ്ങുളത്ത് പ്രതിഷേധ സംഗമവും റാലിയും നടത്തി. പ്രതിഷേധറാലി എസ്എൻഡിപി ജംക്‌ഷനിൽ നിന്നു കൂരാലിയിലെത്തി തിരികെ ഇളങ്ങുളം ക്ഷേത്രം കവലയിൽ സമാപിച്ചു. സംഗമം ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരി ഉദ്ഘാടനം ചെയ്തു.മനുചന്ദ്രൻ, എം.ആർ.സരീഷ്‌കുമാർ, ലളിതാമോൾ ചൊള്ളാങ്കൽ, ശ്രീജ സരീഷ്, സി.ജി.സോമശേഖരൻ നായർ, ദിലീപ് പുളിക്കരയിൽ, സുരേഷ് വെള്ളാംകാവ്, അഖിൽകുമാർ തങ്കപ്പൻ, ജയകൃഷ്ണൻ ചൊറിക്കാവിൽ, വി.രാജീവ് ചെറുകാട്ട് ആണ്ടൂർ, ദീപ കിഴക്കേൽ തുടങ്ങിയവർ പ്രസംഗിച്ചു.

പൊൻകുന്നം ∙ ശബരിമലയിൽ മുൻകാലങ്ങളിൽ തുടർന്നുവന്ന ആചാരാനുഷ്ഠാനങ്ങൾ നിലനിർത്താൻ ദേവസ്വം ബോർഡ് നടപടിയെടുക്കണമെന്ന് 2505-ാം അയ്യപ്പസേവാസംഘം മന്ദിരം ശാഖ ആവശ്യപ്പെട്ടു.എം.ജി.സുകുമാരൻ നായർ അധ്യക്ഷത വഹിച്ചു. എ.ലാൽ, എ.ആർ.റജിമോൻ, പി.ജി.ഗോപാലകൃഷ്ണൻ, ചന്ദ്രമോഹനൻ നായർ, എം.ആർ.രാജേഷ്, ജി.ശ്രീജിത്ത്, എം.എൻ.നന്ദനൻ, വേണുഗോപാലൻ നായർ, അജികുമാർ എന്നിവർ പ്രസംഗിച്ചു.

ചിറക്കടവ് ∙ ശബരിമലയിലെ ആചാരങ്ങളിൽ മാറ്റം വരുത്താനുള്ള നീക്കത്തിൽനിന്നു സർക്കാരും ദേവസ്വംബോർഡും പിന്മാറണമെന്ന് അയ്യപ്പസേവാസംഘം 2601-ാം ചിറക്കടവ് സെന്റർ ശാഖായോഗം ആവശ്യപ്പെട്ടു. സെക്രട്ടറി എം.എൻ.രാമചന്ദ്രൻപിള്ള പ്രസംഗിച്ചു.