ശബരി പാത .. ജനങ്ങളുടെ ആശങ്ക മാറുന്നില്ല

67

ശബരി റെയില്‍വേ റൂട്ട് വ്യക്തമാക്കാത്തതില്‍ ജനങ്ങള്‍ക്ക് ആശങ്ക.

വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ സ്പെഷല്‍ തഹസില്‍ദാര്‍ റെയില്‍വേ) ഓഫിസില്‍ ഇതുസംബന്ധിച്ച് മാപ്പോ, രേഖകളോ ഇല്ലെന്ന് അറിയിച്ചുള്ള മറുപടിയാണ് നല്‍കിയത്.

ഇതുമൂലം കെട്ടിടനിര്‍മാണ മേഖലയും സ്ഥലങ്ങളുടെ ക്രയവിക്രയവും നിലച്ചു. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് പുതിയ വായ്പകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ ഇവിടുത്തെ ബാങ്കിങ് മേഖലക്കും ഇത് തിരിച്ചടിയായി. തീരുമാനമാകാതെ മൂന്നിലധികം അലൈന്‍മെന്‍റുകള്‍ നിലനില്‍ക്കുന്നതിനെത്തുടര്‍ന്ന് ഈ മേഖലകളിലെ മുഴുവന്‍ ജനങ്ങളും പ്രതിസന്ധിയിലാണ്.

ഇതിനിടെ, പഞ്ചായത്തീരാജ് ആക്ട് പ്രകാരം സമ്പൂര്‍ണ ശുചിത്വഗ്രാമമെന്ന കേന്ദ്രസര്‍ക്കാറിന്‍െറ നിര്‍മല്‍ പുരസ്കാരം നേടിയ തലപ്പുലം പഞ്ചായത്തിലൂടെ തുറന്ന കക്കൂസുകളുള്ള റെയില്‍വേ അനുവദിക്കാന്‍ പാടില്ലെന്ന് പ്രമേയം പാസാക്കി.

ശബരി റെയില്‍വേ കടന്നുപോകുന്ന ജില്ലയിലെ എല്ലാ പഞ്ചായത്തുകളും നിര്‍മല്‍ പുരസ്കാരം നേടിയിട്ടുണ്ട്.അതിനാല്‍ പുതിയ നിയമനിര്‍മാണം നടത്തേണ്ട അവസ്ഥയിലാണ് സര്‍ക്കാറും റെയില്‍വേയും.

പാത കടന്നുപോകുന്ന വില്ലേജുകള്‍ അറിയില്ലെന്ന് പറയുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്ഥലപരിശോധനപോലും നടത്താതെ പുതിയ അലൈന്‍മെന്‍റിലെ നഷ്ടപ്പെടുന്ന വീടുകളുടെ എണ്ണം പറഞ്ഞിരിക്കുന്നത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നു. ജനസാന്ദ്രത കൂടുതലുളള ജില്ലയില്‍ 422 ഏക്കര്‍ കൃഷിഭൂമിയാണ് റെയിവേ ഏറ്റെടുക്കാനുദ്ദേശിക്കുന്നത്. പണത്തിനും സ്വാധീനത്തിനും വഴങ്ങിയാണ് നിരന്തരം അലൈന്‍മെന്‍റുകള്‍ മാറ്റുന്നതെന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു.

സ്ഥലം ഏറ്റെടുക്കുന്നതിനാവശ്യമായ പണമില്ലാത്ത സാഹചര്യത്തിലും റെയില്‍വേയുമായി ഇതുസംബന്ധിച്ച് ധാരണയാകാത്ത സാഹചര്യത്തിലും മൂന്നിലധികം അലൈന്‍മെന്‍റുകള്‍ക്കുവേണ്ടി ആയിരത്തിലധികം ഏക്കര്‍ ഭൂമി കൃഷിചെയ്യാനോ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താനോ കഴിയുന്നില്ല.

Leave a Reply

Your email address will not be published.

Enable Google Transliteration.(To type in English, press Ctrl+g)