ശബരി സർവേ ഉടൻ ആരംഭിക്കും

പാലാ ∙ ശബരി റെയിൽപാത അലൈൻമെന്റിനു ഹൈക്കോടതി അനുമതി നൽകിയ സാഹചര്യത്തിൽ ഉടൻ സർവേ പുനരാരംഭിക്കുമെന്നു സ്ഥലം ഏറ്റെടുക്കൽ ചുമതലയുള്ള തഹസിൽദാർ കെ.പി. ഗണേശ്. സർവേയിൽ അപാകതകൾ ഉണ്ടെങ്കിൽ ജനങ്ങളുമായി സംസാരിച്ചു പ്രശ്നങ്ങൾ പരിഹരിക്കും. റെയിൽവേ കൊടുത്ത മാപ്പ് അനുസരിച്ചാണ് ഏജൻസി പഠനം നടത്തുന്നത്.

ഗൂഗിൾ മാപ്പ് ഉപയോഗിച്ചാണ് റെയിൽവേ സ്കെച്ച് തയാറാക്കിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അംഗീകരിച്ച സ്കെച്ചുമായി മാറ്റങ്ങൾ ഉണ്ടെങ്കിൽ സ്ഥലം പരിശോധിച്ചശേഷം തീരുമാനമെടുക്കുമെന്നും തഹസിൽദാർ കെ.പി. ഗണേശ് പറഞ്ഞു.