ശരണമന്ത്ര ഘോഷയാത്ര നടത്തി

.എരുമേലി : ശബരിമലയിൽ ആചാരങ്ങൾ നിലനിർത്തണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം സർവീസ് പെൻഷനേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ശരണമന്ത്ര ഘോഷയാത്ര നടത്തി.

എരുമേലി പേട്ടക്കവലയിൽ കൊച്ചമ്പലത്തിന്റെ മുന്നിൽ നിന്നും ആരംഭിച്ച് വലിയമ്പലത്തിൽ സമാപിച്ചു. വനിതാ കമ്മീഷൻ മുൻ അംഗം ഡോ. പ്രമീളാ ദേവി ഉത്ഘാടനം ചെയ്തു.