ശീതക്കാറ്റ് നയാഗ്ര വെള്ളച്ചാട്ടത്തെ നിശ്ചലമാക്കി

വാഷിംഗ്ടണ്‍: അമേരിക്കയില്‍ നിരവധിപേരുടെ ജീവന്‍ കവര്‍ന്ന ശീതക്കാറ്റ് നയാഗ്ര വെള്ളച്ചാട്ടത്തെ നിശ്ചലമാക്കി. 1942ന് ശേഷമുള്ള ഏറ്റവും വലിയ തണുപ്പില്‍ നയാഗ്രയിലെ ജലം തണുത്തുറഞ്ഞു.

ലോകത്തെ ഏറ്റവും ആകര്‍ഷകമായ വെള്ളച്ചാട്ടത്തിന്റെ നിശ്ചലരൂപം കാണാനും പ്രതികൂല കാലാവസ്ഥയിലും ഇവിടേക്ക് സഞ്ചാരികള്‍ ഒഴുകിക്കൊണ്ടിരിക്കുകയാണ്. മൈനസ് 52 ഡിഗ്രി വരെ താഴ്ന്ന താപനിലയാണ് 176 അടി ഉയരമുള്ള വെള്ളച്ചാട്ടം തണുത്തുറയാന്‍ കാരണം.

ദിവസം അഞ്ച് ലക്ഷം ലിറ്റര്‍ ജലം ഒഴുകുന്ന നയാഗ്ര തണുത്തറഞ്ഞത് വലിയ ഭീതിയും വിതക്കുന്നു. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം ഏതുനിമിഷവും വെള്ളച്ചാട്ടത്തിന് ജീവന്‍ നല്‍കാം. ഇത് വലിയ വെള്ളപ്പൊക്കത്തിന് ഇടയാക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. സമീപ ദ്വീപുകളില്‍ ഉള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിവര്‍ഷം 2 കോടി പേര്‍ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാന്‍ ഇവിടേക്ക് എത്തുന്നുണ്ടെന്നാണ് കണക്കുകൂട്ടല്‍ .

1

3

4

5

41

6