ശു​ചീ​ക​ര​ണം ക​ഴി​ഞ്ഞ് കൂ​ട്ടി​യി​ട്ട മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തി​ല്ല

മു​ക്കൂ​ട്ടു​ത​റ: രോ​ഗ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണം ക​ഴി​ഞ്ഞ​പ്പോ​ൾ നീ​ക്കം ചെ​യ്യാ​തെ മാ​ലി​ന്യ​ങ്ങ​ൾ. മു​ക്കൂ​ട്ടു​ത​റ ടൗ​ൺ, കാ​രി​ത്തോ​ട് -ചേ​ന​പ്പാ​ടി റോ​ഡ്, കൃ​ഷി ഭ​വ​ൻ ഭാ​ഗ​ത്തെ കി​യോ​സ്‌​ക് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ​മാ​യി ശേ​ഖ​രി​ച്ച മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തി​ട്ടി​ല്ല. മു​ക്കൂ​ട്ടു​ത​റ ടൗ​ണി​ൽ ക​ട​ത്തി​ണ്ണ​യി​ലാ​ണ് ചാ​ക്കു​ക​ളി​ൽ നി​റ​ച്ച മാ​ലി​ന്യ​ങ്ങ​ൾ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്.

കൃ​ഷി ഭ​വ​ൻ, സ​ബ് ര​ജി​സ്ത്രാ​ർ ഓ​ഫീ​സ്, സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ ഡി​സ്‌​പെ​ൻ​സ​റി എ​ന്നി​വ പ്ര​വ​ർ​ത്തി​ക്കു​ന്നി​ട​ത്തെ കി​യോ​സ്കി​ൽ വ​ൻ തോ​തി​ലാ​ണ് പ​ച്ച​ക്ക​റി അ​വ​ശി​ഷ്‌​ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മാ​ലി​ന്യ​ങ്ങ​ൾ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. ഇ​വി​ടു​ത്തെ കി​യോ​സ്‌​ക് മ​റ്റേ​തെ​ങ്കി​ലും സ്ഥ​ല​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്ന് കൃ​ഷി ഭ​വ​ൻ, ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.