ശു​ചീ​ക​ര​ണ​ത്തി​ലൂ​ടെ പ്ര​തി​ഷേ​ധം

എ​രു​മേ​ലി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം പ​ര്യ​വ​സാ​നി​ക്കാ​റാ​യ​പ്പോ​ൾ തോ​ടു​ക​ളി​ലെ​ങ്ങും മാ​ലി​ന്യ​കൂ​മ്പാ​രം. ശു​ചീ​ക​ര​ണം ന​ട​ത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​ന​താ​ദ​ൾ നേ​താ​വും പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ്ര​വ​ർ​ത്ത​ക​നു​മാ​യ ക​രീം ആ​റ്റാ​ത്ത​റ ശു​ചീ​ക​ര​ണം ന​ട​ത്തി.

പ​ഞ്ചാ​യ​ത്ത് ശു​ചീ​ക​ര​ണം ന​ട​ത്താ​ത്ത​ത് മൂ​ലം രോ​ഗ​ങ്ങ​ൾ പെ​രു​കു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് കെ​രീം ആ​രോ​പി​ച്ചു. അ​തേ​സ​മ​യം പ​ഞ്ചാ​യ​ത്താ​ക​ട്ടെ കൊ​ച്ചു​തോ​ട് ശു​ചീ​ക​രി​ക്കാ​ൻ​പ​ദ്ധ​തി​യി​ല്ലെ​ന്നാ​ണ് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. തീ​ർ​ഥാ​ട​ക​രേ​റെ ആ​ശ്ര​യി​ക്കു​ന്ന​ത് വ​ലി​യ തോ​ടാ​ണ്. വ​ലി​യ തോ​ട്ടി​ൽ ശു​ചീ​ക​ര​ണം ന​ട​ത്താ​നാ​ണ് പ​ഞ്ചാ​യ​ത്ത് ക​രാ​ർ ന​ൽ​കി​യി​ട്ടു​ള​ള​ത്. എ​ന്നാ​ൽ ടൗ​ണി​ന്‍റെ അ​ടു​ത്തു​ള​ള കൊ​ച്ചു​തോ​ട്ടി​ൽ വ​ൻ തോ​തി​ലാ​ണ് മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞി​രി​ക്കു​ന്ന​ത്.