ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി

പൊ​ൻ​കു​ന്നം: ചി​റ​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​പ​താം വാ​ർ​ഡി​ൽ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ദേ​ശീ​യ​പാ​ത​യോ​രം, ഇ​രു​പ​താം മൈ​ൽ – ഇ​ട​ത്തം പ​റ​മ്പ് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. പാ​ത​യോ​ര​ത്തെ കാ​ട് വെ​ട്ടി​തെ​ളി​ച്ച് വൃ​ത്തി​യാ​ക്കു​ക​യും മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു. കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. വാ​ർ​ഡ് മെം​ബ​ർ സ്മി​താ ലാ​ൽ, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ ഷേ​ർ​ളി, ആ​ശാ വ​ർ​ക്ക​ർ മേ​രി, എ​ഡി​എ​സ്, സി​ഡി​എ​സ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.