ശോഭാ സുരേന്ദ്രനെതിരെ സി.പി.എം പരാതി നൽകി

പൊൻകുന്നം : കോടിയേരി ബാലകൃഷ്ണനെതിരെ വിവാദ പ്രസ്താവന നടത്തിയെന്നാരോപിച്ച് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനെതിരെ സി.പി.എം ചിറക്കടവ് ലോക്കൽ സെക്രട്ടറി വി ജി ലാൽ കാഞ്ഞിരപ്പള്ളി ഡിവൈ.എസ് .പി ക്ക് പരാതി നൽകി .

കഴിഞ്ഞ ദിവസം സി.പി.എം അക്രമണത്തിനെതിരെ ബി.ജെ.പി യുടെ നേതൃത്വത്തിൽ അക്രമ വിരുദ്ധ ജനകീയ സമിതി നടത്തിയ പൊതുയോഗത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെതിരെ ഭീക്ഷണി ഉയർത്തുന്ന തരത്തിൽ പ്രസംഗിച്ചു എന്നാരോപിച്ചാണ് കാഞ്ഞിരപ്പള്ളി ഡിവൈ.എസ് പി ഇമ്മാനുവൽ പോളിന് പരാതി നൽകിയത് .

തെളിവായി പ്രസംഗത്തിന്റെ സിഡി യും സമർപ്പിച്ചു. തെളിവ് പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് ഡിവൈ. എസ് .പി പറഞ്ഞു

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​ക​കൃ​ഷ്ണ​നെ​തി​രേ അ​പ​കീ​ർ​ത്തി പ​രാ​മ​ർ​ശ​നം ന​ട​ത്തി​യ ബി​ജെ​പി നേ​താ​വ് ശോ​ഭ സു​രേ​ന്ദ്ര​നെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം നേ​താ​വ് വി.​ശി​വ​ൻ​കു​ട്ടി ക​ത്തു​ന​ൽ​കി. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കാ​ണ് ശി​വ​ൻ​കു​ട്ടി ഇ​തു സം​ബ​ന്ധി​ച്ചു ക​ത്തു​ന​ൽ​കി​യ​ത്.

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ തെ​ക്കോ​ട്ടെ​ടു​ക്കാ​ൻ സ​മ​യ​മാ​യി​ല്ലേ എ​ന്നും ഇ​നി​യെ​ങ്കി​ലും നേ​രാ​വ​ണ്ണം ജീ​വി​ച്ചു കൂ​ടേ എ​ന്നു​മാ​യി​രു​ന്നു ശോ​ഭ​യു​ടെ പ​രാ​മ​ർ​ശം. പൊ​ൻ​കു​ന്ന​ത്ത് ബി​ജെ​പി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​ണ് ശോ​ഭ സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രേ പ്ര​കോ​പ​ന​പ​ര​മാ​യി സം​സാ​രി​ച്ച​ത്. ഇ​ന്ത്യ ഭ​രി​ക്കു​ന്ന​ത് പി​ണ​റാ​യി​യു​ടെ വ​ല്യേ​ട്ട​ന​ല്ലെ​ന്നു പ​റ​ഞ്ഞ ശോ​ഭ, കോ​ടി​യേ​രി​ക്ക് ഇ​ന്ത്യ​യി​ലെ മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ പോ​കേ​ണ്ടി വ​രി​ല്ലെ എ​ന്നും ചോ​ദി​ച്ചു.

ആ​ർ​എ​സ്എ​സി​ൽ​നി​ന്നു സി​പി​എ​മ്മി​ലെ​ത്തി​യ സു​ധീ​ഷ് മി​ന്നി​ക്കെ​തി​രേ​യും ശോ​ഭ ആ​ഞ്ഞ​ടി​ച്ചു. സു​ധീ​ഷി​ന്‍റെ പേ​ര് നാ​യ്ക്ക​ൾ​ക്ക് ഇ​ട​ണ​മെ​ന്നാ​യി​രു​ന്നു ശോ​ഭ​യു​ടെ ആ​ഹ്വാ​നം.