ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവം നാളെ തുടങ്ങും

മുക്കൂട്ടുതറ ∙ തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിനു നാളെ കൊടിയേറും. 18ന് ആറാട്ടോടെ സമാപിക്കും. നാളെ വിശേഷാൽ പൂജകൾ. മൂന്നിനു കൊടിക്കൂറ സമർപ്പണം, അഞ്ചിനു കുരുപ്പക്കാട്ടുമന നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. 5.45നു വലിയകാണിക്ക. ഏഴിനു നൃത്തോത്സവം. 14നു 12.30ന് ഉത്സവബലി ദർശനം, ഒന്നിനു പ്രസാദമൂട്ട്. ഏഴിനു മൃദംഗവാദ്യം അരങ്ങേറ്റം.

15നു 11ന് ആധ്യാത്മിക പ്രഭാഷണം– മീനടം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, ഒന്നിനു പ്രസാദമൂട്ട്, ഏഴിനു കഥകളി. 16ന് ഒൻപതിന് ഉച്ചശ്രീബലി. 17നു 3.30നു കാഴ്ചശ്രീബലി, ഏഴിനു നാടകം. സമാപന ദിവസമായ 18നു 12.30നു പ്രസാദമൂട്ട്, 2.30ന് ആറാട്ട് ബലി, മൂന്നിന് ആറാട്ട് പുറപ്പാട്, 5.30ന് ആറാട്ട്, ഏഴിന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്. ഒൻപതിന് എരുത്വാപ്പുഴ, പാണപിലാവ്, മുട്ടപ്പള്ളി 40 ഏക്കർ, മുട്ടപ്പള്ളി 35 ഏക്കർ, എലിവാലിക്കര, ഇടകടത്തി, പനയ്ക്കവയൽ, കൊല്ലമുള, ഓലക്കളം, വെൺകുറിഞ്ഞി എന്നിവിടങ്ങളിൽ നിന്നുള്ള ഘോഷയാത്ര മുക്കൂട്ടുതറ ജംക്‌ഷനിൽ സമാപിക്കും. 10.30നു കൊടിയിറക്ക്, വലിയകാണിക്ക. 11നു ബാലെ.