ശ്രീശാന്തിന് തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ തുലാഭാരം

sree thulabharam
ഐപിഎല്‍ വാതുവയ്പുകേസില്‍ ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നു ബുധനാഴ്ച കൊച്ചിയിലെത്തിയ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ തുലാഭാരം നടത്തി.

80 കിലോ കദളിപ്പഴം കൊണ്ടായിരുന്നു ശ്രീശാന്തിന് തുലാഭാരം നടത്തിയത്. അച്ഛന്‍ ശാന്തകുമാരന്‍ നായര്‍, അമ്മ സാവിത്രി ദേവി, സഹോദരി, സഹോദരി ഭാര്‍ത്താവ് മധുബാലകൃഷ്ണന്‍ എന്നിവരും ശ്രീശാന്തിനോടൊപ്പം തൃപ്പൂണിത്തുറയിലെത്തിയിരുന്നു. എല്ലാം ദൈവാനുഗ്രഹമാണെന്ന് മാത്രമായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം. ഇതിനുശേഷം രണ്ടു സുഹൃത്തുക്കള്‍ക്കെപ്പം ശ്രീ ശബരിമലയിലേക്കു യാത്രയായി. ഇന്നലെ ശ്രീശാന്ത് ക്രിക്കറ്റ് പരിശീലനത്തിനായി ഇടപ്പള്ളി സ്കൂള്‍ മൈതാനിയില്‍ എത്തിയെങ്കിലും മഴയെതുടര്‍ന്ന് മടങ്ങിയിരുന്നു.

Leave a Reply

Your email address will not be published.

Enable Google Transliteration.(To type in English, press Ctrl+g)