ശൗചാലയ, പാര്‍ക്കിങ് മൈതാന നടത്തിപ്പുകാര്‍ക്കും ലൈസന്‍സ് നിര്‍ബന്ധം-കെ.ബാബു

എരുമേലി: സ്വകാര്യ വ്യക്തികളുള്‍പ്പെടെ എരുമേലിയിലും പരിസരപ്രദേശങ്ങളിലും പാര്‍ക്കിങ് മൈതാനങ്ങളും ശൗചാലയ സമുച്ചയങ്ങളും കറാറെടുക്കുന്നവര്‍ക്കും പഞ്ചായത്ത് ലൈസന്‍സ് എടുക്കണമെന്ന് ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ കെ.ബാബു ആവശ്യപ്പെട്ടു. ശൗചാലയങ്ങളിലും മൈതാനങ്ങളിലും വിവിധ നിരക്കീടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ പഞ്ചായത്തിന് നിര്‍ദ്ദേശം കൊടുത്തത്. ലൈസന്‍സ് നല്കുമ്പോള്‍ ഉപാധിയായി നിജപ്പെടുത്തിയ നിരക്കും വ്യക്തമാക്കണം. അമിതവിലയോ എന്തെങ്കിലും പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കാനും സാധിക്കും. എരുമേലി കെ.എസ്.ആര്‍.റ്റി.സി. സെന്ററില്‍ ദേവസ്വം ബോര്‍ഡ് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് തെളിക്കാനും തീരുമാനമായി. ഇതിനായി പഞ്ചായത്ത് പണം നല്കും. പിന്നീട് കളക്ടറുടെ ഫണ്ടില്‍നിന്ന് തിരികെ കൊടുക്കും.