ശ​ബ​രി​ഗി​രി ഡാ​മു​ക​ൾ തു​റ​ന്നു: പാ​ല​ങ്ങ​ൾ ന​ദി​യി​ൽ മു​ങ്ങി

ക​ണ​മ​ല: ക​ന​ത്ത മ​ഴ​യി​ൽ ശേ​ഷി​യും ക​വി​ഞ്ഞ് ശ​ബ​രി​ഗി​രി പ​ദ്ധ​തി​യി​ലെ ക​ക്കി, ആ​ന​ത്തോ​ട്, പ​മ്പാ അ​ണ​ക്കെ​ട്ടു​ക​ളി​ൽ വെ​ള്ളം പ്ര​ള​യ​മാ​യി നി​റ​ഞ്ഞ​തോ​ടെ നി​വൃ​ത്തി​യി​ല്ലാ​തെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു. ഇ​തോ​ടെ പ​മ്പാ​ന​ദി ക​ര​ക​വി​ഞ്ഞൊ​ഴു​കി. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. മൂ​ന്ന് മു​ത​ൽ ഏ​ഴ് മീ​റ്റ​ർ വ​രെ ന​ദി​യി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്നു.

എ​രു​മേ​ലി​യു​ടെ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ പ​മ്പാ ന​ദി​ക്ക് കു​റു​കെ​യു​ള്ള പാ​ല​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ക​ണ​മ​ല​യി​ൽ ശ​ബ​രി​മ​ല പാ​ത​യി​ലെ ഉ​യ​ര​മേ​റി​യ പാ​ല​ത്തി​ന് ഭീ​ഷ​ണി​യി​ല്ല. ക​ണ​മ​ല​യി​ലെ പ​ഴ​യ കോ​സ്‌​വേ പാ​ലം, ഇ​ട​ക​ട​ത്തി -അ​റ​യാ​ഞ്ഞി​ലി​മ​ണ്ണ് പാ​ലം എ​ന്നി​വ​യാ​ണ് വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​ത്. എ​യ്ഞ്ച​ൽ​വാ​ലി, അ​ഴു​ത​യി​ലെ മൂ​ക്ക​ൻ​പെ​ട്ടി പാ​ല​ങ്ങ​ൾ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്. 986 മീ​റ്റ​ർ ക​ട​ന്ന​തോ​ടെ​യാ​ണ് പ​മ്പാ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത്.

ഡാ​മു​ക​ൾ തു​റ​ക്കു​ന്ന​തി​ന് മു​ന്നേ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ക​ണ​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നി​ല്ല. ഇ​ത് ഏ​റെ ദു​രി​ത​ത്തി​ന് കാ​ര​ണ​മാ​യി. ഡാ​മു​ക​ൾ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലും ക​ണ​മ​ല പ്ര​ദേ​ശ​ങ്ങ​ൾ കോ​ട്ട​യം ജി​ല്ല​യി​ലു​മാ​ണ്. മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​തി​ൽ ഏ​കോ​പ​ന​മു​ണ്ടാ​യി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. ക​ക്കി ഡാം ​തു​റ​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റാ​ന്നി പെ​രു​നാ​ട്, ചി​റ്റാ​ർ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ മെ​ഡി​ക്ക​ൽ ടീ​മി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ടീ​മി​ൽ ഡോ​ക്ട​ർമാ​ർ, സ്റ്റാ​ഫ്, നേ​ഴ്സു​മാ​ർ, ഫാ​ർ​മ​സി​സ്റ്റ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്നു, ഈ ​മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ലും ആം​ബു​ല​ൻ​സ് സ​ജ്ജ​മാ​ണ്. റാ​ന്നി പെ​രു​നാ​ട് സി ​എ​ച്ച് സി ​രാ​ത്രി വ​രെ പ്ര​വ​ർ​ത്തി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. റാ​ന്നി താ​ലൂ​ക്ക്, പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്.