ശ​ബ​രി​മ​ല ആ​ദി​വാ​സി​ക​ൾ​ക്ക്; വി​ല്ലു​വ​ണ്ടി​യാ​ത്ര​ക​ളും എ​രു​മേ​ലി​യി​ൽ ക​ണ്‍​വ​ൻ​ഷ​നും

എരുമേലി : ശ​ബ​രി​മ​ല ആ​ദി​വാ​സി​ക​ൾ​ക്ക് വി​ട്ടു​ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ശ​ബ​രി​മ​ല ആ​ദി​വാ​സി അ​വ​കാ​ശ പു​നഃ​സ്ഥാ​പ​ന സ​മി​തി വി​ല്ലു​വ​ണ്ടി​യാ​ത്ര​ക​ളും എ​രു​മേ​ലി​യി​ൽ ക​ണ്‍​വ​ൻ​ഷ​നും സം​ഘ​ടി​പ്പി​ക്കു​ന്നു. ശ​ബ​രി​മ​ല ആ​ദി​വാ​സി​ക​ൾ​ക്കു തി​രി​ച്ചു ന​ൽ​കു​ക, ത​ന്ത്രി​ക​ൾ പ​ടി​യി​റ​ങ്ങു​ക എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി 13 മു​ത​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ന​വോ​ഥാ​ന സ​മ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും വി​ല്ലു​വ​ണ്ടി യാ​ത്ര​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എം. ​ഗീ​താ​ന​ന്ദ​ൻ അ​റി​യി​ച്ചു.

ഈ ​മാ​സം 16 ന് ​എ​രു​മേ​ലി​യി​ൽ സ​മാ​പി​ക്കു​ന്ന വി​ല്ലു​വ​ണ്ടി​യാ​ത്ര​ക​ൾ ക​ട​ന്നു​പോ​കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ ജാ​തി​വി​രു​ദ്ധ-​ന​വോ​ത്ഥാ​ന സം​ഗ​മ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും.16 ന് ​രാ​വി​ലെ 11 ന് ​വെ​ങ്ങാ​നൂ​രി​ലെ മ​ഹാ​ത്മാ അ​യ്യ​ൻ​കാ​ളി സ്മൃ​തി​ണ​ണ്ഡ​പ​ത്തി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന തെ​ക്ക​ൻ മേ​ഖ​ല വി​ല്ലു​വ​ണ്ടി യാ​ത്ര​യു​ടെ സാം​സ്കാ​രി​ക സം​ഗ​മം ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് തി​രു​വ​ന​ന്ത​പു​രം മാ​ന​വീ​യം​വീ​ഥി​യി​ൽ ന​ട​ക്കും.