ശ​ബ​രി​മ​ല: നി​യ​മ​സ​ഭ​യിൽ പ്ര​തി​പ​​ക്ഷ എം​എ​ൽ​എ​മാ​ർ സ​ത്യ​ഗ്ര​ഹം തു​ട​ങ്ങി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ നി​​​രോ​​​ധ​​​നാ​​​ജ്ഞ ഉ​​​ൾ​​​പ്പെ​​​ടെ ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​മീ​​​പ​​​ന​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു പ്ര​​​തി​​​പ​​​ക്ഷ എം​​​എ​​​ൽ​​​എ​​​മാ​​​ർ നി​​​യ​​​മ​​​സ​​​ഭ​​​യ്ക്കു​​​ള്ളി​​​ൽ സ​​​ത്യ​​​ഗ്ര​​​ഹ സ​​​മ​​​രം തു​​​ട​​​ങ്ങി. വി.​​​എ​​​സ്. ശി​​​വ​​​കു​​​മാ​​​ർ- കോ​​​ണ്‍​ഗ്ര​​​സ്, പാ​​​റ​​​യ്ക്ക​​​ൽ അ​​​ബ്ദു​​​ള്ള-​ മു​​​സ്‌ ലിംലീ​​​ഗ്, ഡോ.​​​എ​​​ൻ. ജ​​​യ​​​രാ​​​ജ്- കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​​എം എ​​​ന്നി​​​വ​​​രാ​​​ണ് അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സ​​​ത്യ​​​ഗ്ര​​​ഹം ആ​​​രം​​​ഭി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യാ​​​ണ് യു​​​ഡി​​​എ​​​ഫ് എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ സ​​​ത്യ​​​ഗ്ര​​​ഹ സ​​​മ​​​രം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ നി​​​രോ​​​ധ​​​നാ​​​ജ്ഞ പി​​​ൻ​​​വ​​​ലി​​​ക്കു​​​ക, തീ​​​ർ​​​ത്ഥാ​​​ട​​​ക​​​ർ​​​ക്ക് അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ളൊ​​​രു​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി​​​യാ​​​ണ് സ​​​മ​​​രം. ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യ​​​ത്തി​​​ൽ ബി​​​ജെ​​​പി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ.​​​എ​​​ൻ. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ നി​​​രാ​​​ഹാ​​​ര സ​​​ത്യ​​​ഗ്ര​​​ഹ സ​​​മ​​​രം ആ​​​രം​​​ഭി​​​ച്ചി​​​രു​​​ന്നു.

പ്ര​​​തി​​​പ​​​ക്ഷം സ​​​മ​​​രം നേ​​​ര​​​ത്തേ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണു ക​​​രു​​​തി​​​യ​​​തെ​​​ന്നും ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ ഇ​​​വ​​​രു​​​ടെ പി​​​ന്തു​​​ണ​​​യോ​​​ടെ സ​​​മ​​​രം ന​​​ട​​​ത്തി​​​യ​​​വ​​​ർ ഇ​​​പ്പോ​​​ൾ സെ​​​ക്ര​​​ട്ടേറിയറ്റിനു മു​​​ന്നി​​​ലേ​​​ക്കു വ​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് നിയമസഭയിൽ നടത്തിയ സ​​​ത്യ​​​ഗ്ര​​​ഹ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ മ​​​റു​​​പ​​​ടി ന​​​ൽ​​​കി.

സ​​​ത്യ​​​ഗ്ര​​​ഹ​​​ം പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. 140 നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും സ​​​ത്യ​​​ഗ്ര​​​ഹ സ​​​മ​​​ര​​​ം നടത്തുമെ​​​ന്നു ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു. മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.