സംഘർഷം അയയുന്നു; ജാഗ്രതയോടെ പൊലീസ്

ഹർത്താലിനെതുടർന്നുണ്ടായ സംഘർഷാവസ്ഥയ്ക്കു അയവ്. പൊലീസ് സുരക്ഷാ സന്നാഹം തുടരും. രാത്രികാല പട്രോളിങ് അടക്കം കനത്ത ജാഗ്രതയിലാണു പൊലീസ്.

ഇന്നലെ കാഞ്ഞിരപ്പള്ളിയിൽ എസ്പിഡിഐ–സിപിഎം സംഘർഷമുണ്ടായി. സംഘർഷങ്ങളിൽ 741 പേർക്കെതിരെ കേസെടുത്തു. 99 പേരെ അറസ്റ്റ് ചെയ്തു. 24 പേരെ റിമാൻഡു ചെയ്തു. 22 കേസുകളിലായാണ് അറസ്റ്റ്. വൈക്കം, പൊൻകുന്നം, പാലാ, ചങ്ങനാശേരി, പനച്ചിക്കാട്, മുണ്ടക്കയം മേഖലകളിലാണു സംഘർഷം.