സംഘർഷം; ഇരു പാർട്ടികളിലെയും പ്രവർത്തകർക്ക് എതിരെ കേസ്

കാഞ്ഞിരപ്പള്ളി ∙ കഴിഞ്ഞ ദിവസമുണ്ടായ ആർഎസ്എസ് – ഡിവൈഎഫ്എെ സംഘർഷങ്ങളിൽ ഇരു കൂട്ടർക്കുമെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഡിവൈഎഫ്എെ ബ്ലോക്ക് കമ്മിറ്റി, എസ്എഫ്എെ ഏരിയ കമ്മിറ്റി ഭാരവാഹികളുൾപ്പടെ ഏഴു പേർക്കെതിരെയും ആർഎസ്എസ്–എബിവിപി ഭാരവാഹികളുൾപ്പെടെ അഞ്ചു പേർക്കെതിരെയുമാണു കേസ് എടുത്തിരിക്കുന്നത്.

വെള്ളിയാഴ്ച കാഞ്ഞിരപ്പള്ളിയിൽ മർദനമേറ്റ ആർഎസ്എസ് പ്രവർത്തകൻ തമ്പലക്കാട് അംബിയിൽ രതീഷിന്റെ മൊഴി പ്രകാരമാണ് ഡിവൈഎഫ്എെ, എസ്എഫ്എെ പ്രവർത്തകർക്കെതിരെ കേസെടുത്തത്. അന്നു രാത്രി തന്നെ എസ്എഫ്എെ പ്രവർത്തകനായ തമ്പലക്കാട് കണിക്കുന്നേൽ അലൻ കെ. ജോർജിന്റെ വീട്ടിൽ കയറി അലന്റെ അച്ഛൻ ജോർജുകുട്ടി, അമ്മ ജെസി, സഹോദരൻ അലക്സ് എന്നിവരെ ആക്രമിച്ച സംഭവത്തിൽ ജോർജുകുട്ടിയുടെ മൊഴിപ്രകാരമാണ് ആർഎസ്എസ് – എബിവിപി പ്രവർത്തകർക്കെതിരെ കേസെടുത്തത്.