സംഘർഷം: ബിജെപി യോഗവും പ്രകടനവും നടത്തി

മുണ്ടക്കയം ഇൗസ്റ്റ് ∙ മുപ്പത്തിയഞ്ചാംമൈലിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ സിപിഎം കുപ്രചാരണം നടത്തുകയാണെന്നാരോപിച്ച് ബിജെപി പീരുമേട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നയവിശദീകരണ യോഗവും പ്രകടനവും നടത്തി.

ബിജെപി സംസ്ഥാന സെക്രട്ടേറിയറ്റംഗം ശ്രീനഗരി രാജൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം സെക്രട്ടറി സി. സന്തോഷ്കുമാർ അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ സെക്രട്ടറി പി.വി. വിനോദ് കുമാർ, ആർ. രഞ്ജിത്, വിജയൻ, കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.