സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ ഉടന്‍ സര്‍വ്വീസ് നടത്തും: മന്ത്രി എ കെ ശശീന്ദ്രന്‍


 സ്വകാര്യ ബസ് സര്‍വ്വീസ് ഉടന്‍
ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ബസുടമകളുടെ സംഘടനകളുമായി സര്‍ക്കാര്‍ ധാരണയിലെത്തിയതായും മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ പറഞ്ഞ കാര്യങ്ങള്‍ സ്വകാര്യ ബസ് ഉടമകള്‍ക്ക് ബോധ്യപ്പെട്ടു. അവരുടെ ആശങ്കകള്‍ സര്‍ക്കാര്‍ കേട്ടു. ഇപ്പോഴത്തേത്ത് കൊവിഡ് കാലത്തെ മാത്രം സാഹചര്യമാണെന്ന് അവരെ അറിയിച്ചതായും മന്ത്രി പറഞ്ഞു.

സ്വാകര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നതിന് ശുചീകരണ നടപടി തുടങ്ങിയതായും മന്ത്രി പറഞ്ഞു. ബസുടമകളുടെ സംഘടനയുമായി സര്‍ക്കാര്‍ ധാരണയിലെത്തി ഉടന്‍ ഏറെ ദിവസമായി നിര്‍ത്തിയിട്ടതിനാല്‍ ബസുകള്‍ക്ക് അറ്റകുറ്റപണി വേണ്ടിവരും. ഇത് പൂര്‍ത്തായ ഉടന്‍ സര്‍വ്വീസ് തുടങ്ങും. നാളെ മുതല്‍ സര്‍വ്വീസ് ആരംഭിച്ച് തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് ജില്ലയുടെ ചില ഭാഗങ്ങളില്‍ ഇന്ന് തന്നെ സ്വകാര്യ ബസ് സര്‍വ്വീസ് തുടങ്ങിയിരുന്നു. കൊല്ലത്തെ ചില ഭാഗങ്ങളിലും സര്‍വ്വീസുണ്ടായി. നാളെ മുതല്‍ വ്യാപകമാകും. ഇന്ന് ഉച്ചവരെ സംസ്ഥാനത്ത് 1320 സര്‍വ്വീസുകള്‍ കെ എസ് ആര്‍ ടി സി നടത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.