സംസ്ഥാന ദഅ് വ മീറ്റ്

കാഞ്ഞിരപ്പള്ളി ∙ എെഎസ്എം നേതൃത്വത്തിലുള്ള ട്രൂത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ദഅ് വ മീറ്റ് നടന്നു. മതങ്ങളുടെ സത്ത ഏക ദൈവ വിശ്വാസമാണെന്നും മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ വിശ്വാസികൾ ബാധ്യസ്ഥരാണെന്നും സംഗമം അഭിപ്രായപ്പെട്ടു.

എെഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ് നാസർ മുണ്ടക്കയം അധ്യക്ഷത വഹിച്ചു. കെഎൻഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം സയ്യിദ് അലി കൽപ്പറ്റ ഉദ്ഘാടനം ചെയ്തു. ട്രൂത്ത് ഡയറക്ടർ മമ്മൂട്ടി മുസ്ലിയാർ, അബ്ദുൾ റഷീദ് ഉഗ്രപുരം, അൻസർ ഫാറൂഖി, ഷെജി ബഷീർ, സജാസ് മുഹമ്മദ്, നവാസ് പുളിമൂട്ടിൽ, ഇബ്രാഹിം കോഴിക്കോട് എന്നിവർ പ്രസംഗിച്ചു.