സംസ്ഥാന സുന്നി നേതാക്കള്‍ക്ക് മുണ്ടക്കയത്ത് സ്വീകരണം നാളെ

മുണ്ടക്കയം: ദക്ഷിണേന്ത്യയിലെ മികച്ച ഇസ്ലാമിക സര്‍വ്വകലാശാലയായ മര്‍ക്കസിന്റെ വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി, സംസ്ഥാന നേതാക്കള്‍ നടത്തുന്ന സന്ദേശയാത്രയ്ക്ക് ഡിസംബര്‍ 1ന് 4ന് മുണ്ടക്കയത്ത് സ്വീകരണം നല്‍കുമെന്ന് എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് കെ.എസ്.എം.റഫീഖ് അഹമ്മദ് സഖാഫി, എസ്.ജെ.എം. ജില്ലാ പ്രസിഡന്റ് വി.എച്ച്. അബ്ദുറഷീദ് മുസലിയാര്‍, എസ്.എസ്.എഫ്. ജില്ലാ ട്രഷറര്‍ ലിയാഖത്ത് സഖാഫി, സ്‌കൂള്‍ ഓഫ് ചെയര്‍മാന്‍ അബ്ദുള്‍ അസീസ് സഖാഫി, സെണ്‍ സെക്രട്ടറി ഹനീഫ, സര്‍ക്കിള്‍ സെക്രട്ടറി ആശിഖ് പടിപ്പുരയ്ക്കല്‍ എന്നിവര്‍ അറിയിച്ചു.

സ്വീകരണ സമ്മേളനം മര്‍കസ് മാനേജര്‍ സി.അഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. കെ.എസ്.എം. റഫീഖ് അഹമ്മദ് സഖാഫി അധ്യക്ഷത വഹിക്കും. രാജ്യത്തിന് മാതൃകയായ മര്‍കസ് സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ചില ഗൂഢശക്തികള്‍ നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നും അവരെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു