സം​ര​ക്ഷ​ണഭിത്തി ഇ​ടി​ഞ്ഞു

ഇ​ള​ങ്ങു​ളം: ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത മ​ഴ​യി​ൽ ഇ​ള​ങ്ങു​ളം – നെ​ടു​മാ​വ് റോ​ഡി​ലെ മ​ക്ക​ന​തോ​ട് പാ​ല​ത്തി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞു താ​ഴ്ന്നു. സം​ര​ക്ഷ​ണ​ഭി​ത്തി​യി​ലെ മ​ണ്ണ് ഒ​ലി​ച്ചു പോ​യ​തോ​ടെ​യാ​ണ് ഭി​ത്തി ഇ​ടി​ഞ്ഞ​ത്. ഇ​ടി​ഞ്ഞ ഭാ​ഗം നാ​ട്ടു​കാ​ർ വേ​ലി​കെ​ട്ടി തി​രി​ച്ചി​രി​ക്കു​ക​യാ​ണ്.​വെ​ള്ള​മൊ​ഴു​ക്കി​ൽ പൊ​തു​മ​ര​മാ​ത്ത് വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള റോ​ഡി​ന്‍റെ ഭി​ത്തി ഇ​ടി​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

കൂ​രാ​ലി – ഇ​ളം​പ​ള്ളി റോ​ഡി​ലെ പാ​ല​ത്തി​ന് ബ​ല​ക്ഷ​യം ഉ​ണ്ടാ​യതോ​ടെ ഭാ​ര​വാ​ഹ​ന​ങ്ങ​ൾ കാ​ല​ങ്ങ​ളാ​യി ഇ​തു​വ​ഴി​യാ​ണ് പോ​കു​ന്നത്.