സം​സ്ഥാ​നം വീ​ണ്ടും സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ണി​ലേ​ക്കോ..‍? പ​രി​ഗ​ണ​ന​യി​ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ സം​സ്ഥാ​ന​ത്ത് സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കേ​ണ്ടി വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എ​ന്നാ​ൽ നി​ല​വി​ൽ സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ന് ശേ​ഷം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്തെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​നാ​യി മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു ചേ​ർ​ത്തി​രി​ക്കു​ന്ന സ​ര്‍​വ​ക​ക്ഷി​യോ​ഗ​ത്തി​ൽ ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​നം ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് മൂ​ന്നി​ന് വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി​യാ​ണ് യോ​ഗം ന​ട​ക്കു​ക.