സം​സ്ഥാ​ന​ത്തേ​ക്ക് ഇ​തു​വ​രെ എ​ത്തി​യ​ത് 78,096 പേ​ർ

ലോ​ക്ക്ഡൗ​ണി​നു ശേ​ഷം പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ മ​റു​നാ​ടു​ക​ളി​ൽ​നി​ന്ന് സം​സ്ഥാ​ന​ത്തേ​ക്ക് ഇ​തു​വ​രെ എ​ത്തി​യ​ത് 78,096 പേ​ർ. എ​യ​ര്‍​പോ​ര്‍​ട്ട് വ​ഴി 5495 പേ​രും സീ​പോ​ര്‍​ട്ട് വ​ഴി 1621 പേ​രും ചെ​ക്ക് പോ​സ്റ്റ് വ​ഴി 68,844 പേ​രും റെ​യി​ല്‍​വേ വ​ഴി 2136 പേ​രും എ​ത്തി. 

ഇ​വ​രി​ൽ ഏ​താ​നും പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നാ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ​വ​രെയെല്ലാം വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ൽ വി​ട്ടി​രി​ക്കു​ക​യാ​ണ്. കോ​വി​ഡ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രെ ആ​ശു​പ​ത്രി​ക​ളി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന് 24 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​വ​ർ എ​ല്ലാ​വ​രും മ​റ​നാ​ടു​ക​ളി​ൽ​നി​ന്ന് എ​ത്തി​യവരാണ്.